മുംബൈ: മഹാരാഷ്ട്ര പോലീസ് സേനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 154 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ 24,735 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് പേര്‍ക്ക് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പോലീസ് സേനയില്‍ രോഗബാധയേറ്റ് രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര പോലീസ് ഫോഴ്‌സില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആയി.നിലവില്‍ 2,394 പേര്‍ വിവിധ ആശുപത്രികളിലായി ചകിത്സയിലാണ് ഇതുവരെ 22,082 പേര്‍ രോഗമുക്തി നേടി.
അതേസമയം, രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,42,438 സജീവ കോവിഡ് കേസുകള്‍ ഉണ്ട്. 12,12,016 പേര്‍ ഇതുവരെ രോഗമുക്തി നേടി. 39,430 പേര്‍ മരിച്ചു.