നുറുക്ക് ഗോതമ്പു കൊണ്ടൊരു ഹെൽത്തിയും രുചിയേറിയതുമായ ഉപ്പുമാവ്

0
132

ചിലപ്പോൾ നമുക്ക് എന്തുണ്ടാക്കണം എന്ന് അറിയാതെയാവും. അപ്പോൾ ഈ നുറുക്ക് ഗോതമ്പ്  സഹായത്തിനെത്തും.

പ്രധാന ചേരുവ

  • 1 കപ്പ് നുറുക്ക് ഗോതമ്പ് (അളവ് നിങ്ങളുടെ ആവശ്യമനുസരിച്ചു എടുക്കുക. അതിനനുസരിച്ചു മറ്റു ചേരുവകൾ എടുക്കുക )

മറ്റു ചേരുവകൾ

  • 1 കപ്പ് അരിഞ്ഞ ക്യാരറ്റ്
  • 1 കപ്പ് പട്ടാണിപ്പയര്
  • 1 കപ്പ് അരിഞ്ഞ കാപ്സിക്കം
  • 1 കപ്പ് അരിഞ്ഞ തക്കാളി
  • 1 കപ്പ് അരിഞ്ഞ ഉള്ളി
  • ആവശ്യത്തിന് മഞ്ഞൾ
  • ആവശ്യത്തിന് ചുവന്ന മുളക്
  • ആവശ്യത്തിന് ഉപ്പ്
  • 2 ടേബിൾസ്പൂൺ നാരങ്ങാനീര്

Step 1

നുറുക്ക് ഗോതമ്പ്  അൽപം  എണ്ണയിൽ  അല്ലെങ്കിൽ നെയ്യിൽ വഴറ്റി എടുക്കുക.  ഒരു കുക്കറിൽ  എണ്ണ / നെയ്യ്  ഒഴിച്ച്  ചൂടായി കഴിഞ്ഞാൽ നുറുക്ക് ഗോതമ്പ് ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.

Step 2

ആവശ്യത്തിന് വെള്ളവും ഉപ്പും  ഇതിലേക്ക്  ചേർക്കുക. ജലത്തിന്റെയും നുറുക്ക് ഗോതമ്പിൻ്റെയും അനുപാതം 3: 1 ആയിരിക്കണം. കുക്കറിൽ വെള്ളം തിളച്ചുതുടങ്ങിയാൽ, മൂടി അടച്ച് 2 വിസിൽ വരുന്നത് വരെ  പാകം ചെയ്യുക.

Step 3

ഇനി ഒരു പാത്രത്തിൽ ഉള്ളിയും പച്ചക്കറികളും വഴറ്റിയെടുക്കുക .തയ്യാറാക്കിയ , കാരറ്റ്  മറ്റു പച്ചക്കറികൾ  (കാപ്സിക്കം  ഒഴികെ) എന്നിവ ചേർത്ത്  ഉയർന്ന തീയിൽ ഇവയുടെ പച്ച മണം മാറുന്നതുവരെ  നന്നായി ഇളക്കി കൊടുക്കാം. കുറച്ചു നേരം  മൂടി അടച്ച് നന്നായി പാകം ചെയ്യുക.

Step 4

മഞ്ഞൾപൊടി, മുളക്പൊടി എന്നിവ ചേർത്ത് ഇളക്കുക.  അവസാനമായി മാത്രമേ  കാപ്സിക്കം,  ചേർത്ത് വാഴറ്റാവൂ  അല്ലെങ്കിൽ ഇത് വേഗം വെന്തു  പോകും.

Step 5

രുചിയേറിയ വെജിറ്റബിൾ ദലിയ തയ്യാർ !!!  2 വിസിൽ വന്നശേഷം പാകമായ നുറുക്ക് ഗോതമ്പ് കുക്കറിൽ നിന്ന് നീക്കം ചെയ്ത് പാകമായിക്കൊണ്ടിരിക്കുന്ന പച്ചക്കറി മിശ്രിതത്തിലേക്ക് ചേർക്കുക. എല്ലാ ചേരുവകളും ഉയർന്ന തീയിൽ ഒരു മിനിറ്റ് പാകം ചെയുക.  അതിനു ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക.  ശേഷം വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റാം. അലങ്കരത്തിനായി അല്പം മല്ലിയില മുറിച്ചു ഉപ്പുമാവിന്റെ മുകളിൽ വിതറുക.

കാഴ്ചയ്ക്കു സൗന്ദര്യമേറിയതും,   നാവിനു രുചിയേറിയതുമായ ഉപ്പുമാവ് തയ്യാർ.

LEAVE A REPLY

Please enter your comment!
Please enter your name here