ചൗ ചൗ / ചൊച്ചക്ക ബജ്ജി കഴിച്ചിട്ടുണ്ടോ – സൂപ്പർ – ഉണ്ടാക്കി നൊക്കൂ

0
212

ഇത് ഒരു സിംപിൾ  ആയ വില കുറഞ്ഞ പച്ചക്കറിയാണ് . പക്ഷെ ഇത് കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം.

 Step 1

ചൗ ചൗ  തൊലി കളഞ്ഞു    സ്ലൈസ്  ചെയ്തു മാറ്റി വയ്ക്കുക

ചേരുവകൾ

  • ആവശ്യത്തിന് കടലമാവ്
  • 1 ടേബിൾസ്പൂൺ അരിമാവ്
  • 1 ടീസ്പൂൺ ജീരകം
  • 1 ടീസ്പൂൺ മുളകുപൊടി
  • ആവശ്യത്തിന് മഞ്ഞൾ പൊടി
  •  ഒരു നുള്ളു കായ പൊടി
  • ആവശ്യത്തിന് ഉപ്പ്
  • ആവശ്യത്തിന് വെള്ളം

Step 2

ബജ്ജി മാവു തയ്യാറാക്കുവാൻ

½ ടീസ്പൂൺ എണ്ണ ഇതിലേക്ക് ചേർത്ത്  പൊടികൾ എല്ലാം നന്നായി മിക്സ് ചെയ്യുക.  ഒരു പാത്രത്തിൽ കടലപ്പൊടി, അരി പൊടി, മഞ്ഞൾ, മുളകുപൊടി, ഉപ്പ്, കായം എന്നിവ ചേർത്ത് എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യണം.

Step 3

ചൗ ചൗ, മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക

ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ചൗ ചൗ കഷ്ണങ്ങൾ ബജ്ജി  മിക്സിൽ നന്നായി മുക്കിയെടുത്ത് തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.

 രുചികരമായ ബജി തയ്യാർ!  ബജി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ ഫ്രൈ ചെയ്യണം. ചായ, കോഫി എന്നിവയ്ക്കൊപ്പം ഇത് ചൂടോടെ വിളമ്പുക, കുറച്ച് സോസ് അല്ലെങ്കിൽ ചട്നി ഉണ്ടെങ്കിൽ കഴിക്കാൻ ഏറെ രുചികരമായിരിക്കും. ചോറിന്റെ കൂടെ പപ്പടത്തിനു പകരമായും കഴിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here