വോട്ട് രേഖപ്പെടുത്തി ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ.

0
136

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതൽ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇതിനകം വോട്ടവകാശം വിനിയോഗിച്ചു കഴിഞ്ഞു.

രാവിലെ തന്നെ ബൂത്തിലെത്തിയ അല്ലു അർജ്ജുൻ മറ്റ് വോട്ടർമാർക്കൊപ്പം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്‌കൂളിലാണ് താരം വോട്ട് ചെയ്തത്. ‘നിങ്ങൾ ഓരോരുത്തരോടും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു, എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

താൻ സമ്മതിദാനം നിർവ്വഹിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലും പങ്കുവെച്ചു.അല്ലു അർജ്ജുനെ കൂടാതെ സൂപ്പർസ്റ്റാർ ചിരഞ്ജീവി, ജൂനിയർ എൻടിആർ, തുടങ്ങിയവരും ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ തന്നെയാണ് വോട്ട് ചെയ്യാൻ എത്തിയത്. മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് ജൂബിലി ഹിൽസ് എംഎൽഎ സ്ഥാനാർത്ഥിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ഹൈദരാബാദിൽ വോട്ട് രേഖപ്പെടുത്തി.

തെലങ്കാനയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് 15% മുതൽ 20% വരെ കുറവ് ഇവിടെ ഉണ്ടായി.ഗോപി നഗർ എംഎംപി സ്‌കൂളിൽ രാവിലെ 9 മണി വരെ 10 ശതമാനം ആയിരുന്നു പോളിങ്. അതേസമയം ബിആർഎസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബിആർഎസ് നേതാവ് കവിതയ്‌ക്കെതിരെ കോൺഗ്രസ് പരാതി നൽകി.

ബിആർഎസ് പാർട്ടി വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ഭാര്യ ഷൈലിമയ്‌ക്കൊപ്പം വ്യാഴാഴ്ച ബഞ്ചാര ഹിൽസിലെ നന്ദി നഗറിലെ കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here