മത്സരത്തിനിടെ എതിർടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് സ്പാനിഷ് താരത്തിന് ദാരുണാന്ത്യം

0
3
ത്സരത്തിനിടെ എതിർ ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ (30) മരിച്ചു. സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും തമ്മിലുള്ള മത്സരത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സ്പെയിനിലെ രണ്ടാം ഡിവിഷൻ മത്സരത്തിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച നടന്ന മത്സരത്തിനിടെ എതിർടീമിലെ ​ഗോൾ കീപ്പറുമായി കൂട്ടിയിടിക്കുകയും പിന്നീട് ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു.
എഫ്സി ആൻഡോറയുടെ ഗോൾകീപ്പർ ജീസസ് ഒവോനോയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഡി മിഗ്വേൽ മൈതാനത്ത് കുഴഞ്ഞുവീണത്. ഇതോടെ മത്സരം 2-2 എന്ന നിലയിൽ നിൽക്കെ അധികസമയത്തിന്റെ ഏഴാം മിനിറ്റിൽ ഉപേക്ഷിച്ചു. മൈതാനത്ത് പ്രാഥമിക ചികിത്സ നൽകിയശേഷം താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
താരത്തിന്റെ വിയോഗത്തിൽ ടെന്നറിഫെ ക്ലബ് അനുശോചനം രേഖപ്പെടുത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിജയഗോൾനേടാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പന്ത് ലക്ഷ്യമിട്ട് ഡി മിഗ്വേൽ കുതിക്കുന്നതിനിടെ ഗോൾകീപ്പർ ജീസസ് ഒവോനോയും ഓടിയെത്തി. ഇതിനിടെ ഒവോനോയുടെ കാൽമുട്ട് ഡി മിഗ്വേലിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു.
advertisement

LEAVE A REPLY

Please enter your comment!
Please enter your name here