ദീപാവലിക്ക് തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോ; അനുമതി നൽകി തമിഴ്നാട് സർക്കാർ

0
3
തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട്.
നവംബർ മൂന്നിനാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ സിനിമകൾ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തേക്ക് രാവിലെ ആറ് മുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശിപ്പിക്കാം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി.
വൻ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഉത്സവകാലത്തും പുലർച്ചെയുള്ള പ്രദർശനങ്ങൾ പുനരാരംഭിക്കണമെന്നായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം. പുതിയ ഉത്തരവോടെ ഏറെക്കാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾക്കാണ് ഇളവ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here