അഹമ്മദാബാദിൽ 61 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ പിടിയിലായി.

0
3

ഗുജറാത്തിലെ അഹമ്മദാബാദിൽ ക്രൈംബ്രാഞ്ച് നടത്തിയ വൻ പരിശോധനയിൽ 61 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ പിടിയിലായി. നഗരവ്യാപകമായി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കൃത്യമായ രേഖകളില്ലാതെ കഴിഞ്ഞിരുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്.
സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കസ്റ്റഡിയിലുള്ളവരെക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here