പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ :36,391,057
മരണ സംഖ്യ :1,060,443
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 72,049 പുതിയ രോഗികൾ, 986 മരണങ്ങൾ
📰✍🏻 കേരളത്തിൽ പിടി തരാതെ കോവിഡ്, ഇന്നലെ മാത്രം 10,606 പുതിയ രോഗികൾ, 22 മരണങ്ങൾ, ഇതോടെ മരിച്ചവരുടെ എണ്ണം 906 ആയി ,9542 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏻തമിഴ്‌നാട്ടില്‍ അണ്ണാ ഡി എം കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വമാണ് പ്രഖ്യാപനം നടത്തിയത്
📰✍🏻സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു
📰✍🏻നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു.
📰✍🏻എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ് ഉത്തരവിട്ടത്.
📰✍🏻തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 6,35,855 ആയി ഉയര്‍ന്നു. ബുധനാഴ്ച 5,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,524 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. കോവിഡ് മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ 67 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 9,984 ആയി.
📰✍🏻നാഗാലാന്റിന്റെ ഗവര്‍ണ്ണറും സിബിഐയുടെ മുന്‍ തലവനുമായിരുന്ന അശ്വിനികുമാര്‍ ആത്മഹത്യ ചെയ്തു. ഷിംലയിലെ നോര്‍ത്ത് ഓക്കിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹം കാണപ്പെട്ടു
📰✍🏻റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
📰✍🏻ലൈഫ് മിഷന്‍ പദ്ധതി അഴിമതിക്കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴി നാളെ വിജിലന്‍സ് രേഖപ്പെടുത്തും
📰✍🏻തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 1500 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
📰✍🏻സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം പ്രതികള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന് തെളിവുണ്ടോയെന്ന് വീണ്ടും ആവര്‍ത്തിച്ച് എന്‍ഐഎ കോടതി.
📰✍🏻ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. റിയ ലഹരി മാഫിയയില്‍ അംഗമാണെന്ന് പറയാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു
📰✍🏻സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്
📰✍🏻ഹത്രാസ് സംഭവത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ കലാപം സൃഷ്ടിക്കാന്‍ പദ്ധതിയിട്ട സംഭത്തില്‍ അറസ്റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്
📰✍🏻ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ഡ, വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍, സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അടക്കമുള്ളവരെ ഗുജറാത്ത് പോലീസ് തടങ്കലിലാക്കി.
📰✍🏻മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്താന്‍ നോട്ടിസ് നല്‍കി.
📰✍🏻മന്ത്രിമാരായ കെ ടി ജലീലിനും എം എം മണിക്കും കോവിഡ്. ഇതേ തുടര്‍ന്ന് ജലീല്‍ ഹോം ക്വാറന്റെനില്‍ പ്രവേശിച്ചു
📰✍🏻ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
📰✍🏻വിമാനവ്യൂഹം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ വാങ്ങാന്‍ വിവിധ രാജ്യങ്ങളുമായി ധാരണയാകുമെന്നാണ് വിവരം
📰✍🏻മഹാരാഷ്ട്രയില്‍ 14,578 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,80,489 ആയി. പുതുതായി 355 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 39,072 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
📰✍🏻നിയമസഭാ കയ്യാങ്കളി കേസില്‍ നാല് എല്‍ഡിഎഫ് നേതാക്കള്‍ ജാമ്യമെടുത്തു. മുന്‍ എംഎല്‍എമാരായ കെ അജിത്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്
📰✍🏻രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതില്‍ ഈ വര്‍ഷം 42 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. 99 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തത്.
📰✍🏻ലാവ്‌ലിന്‍ അഴിമതികേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
📰✍🏻സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.
📰✍🏻ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു.ഷോപ്പിയാന്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിനിടെയാണ് ഭീകരരെ വധിച്ചത്
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️സൗദിയില്‍ പുതുതായി 468പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 24പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 337,711ഉം, മരണസംഖ്യ 4947ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു
📰✈️ആഭ്യന്തര പ്രശ്നങ്ങളുള്ള സുഡാനില്‍ നിലവില്‍ വന്ന സമാധാന കരാറിനെ സൗദി മന്ത്രിസഭ പിന്തുണച്ചു
📰✈️അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി മുന്‍ മിനിയാപൊളിസ് പോലീസ് ഓഫീസറായ ഡെറക് ഷൗവിനു(44) ജാമ്യം.
📰✈️കോവിഡ് രോഗം വന്നത് ദൈവാനുഗ്രഹമെന്ന് വീഡിയോ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ്.
📰✈️കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്
📰✈️കിര്‍ഗിസ്ഥാന്‍ പ്രധാനമന്ത്രി കുബത്ബെക്ക് ബൊറണോവ് രാജിവച്ചു. മുന്‍ റഷ്യന്‍ പ്രസിഡന്റായ സൂര്‍നോബി ജീന്‍ ബെക്കോവയുടെ ബന്ധുകൂടിയാണ് കുബത്ബെക്ക്.
📰✈️തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തി.ഖത്തറിനെതിരായ ഉപരോധം, ഇസ്രയേലിനുള്ള അറബ് രാജ്യങ്ങളുടെ സഹകരണം തുടങ്ങി വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.
📰✈️രസതന്ത്രത്തില്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ആദ്യമായി രണ്ട് സ്ത്രീകള്‍ പങ്കിട്ടു. ജീന്‍ എഡിറ്റിങ്ങിനുള്ള പ്രത്യേക സങ്കേതം ക്രിസ്പര്‍ –- കാസ് 9 വികസിപ്പിച്ചതിന് ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമാനുവേല്‍ ഷര്‍ഹോന്തിയേക്കും(51) അമേരിക്കന്‍ ശാസ്ത്രജ്ഞ ജെനിഫര്‍ എ ഡൗഡ്നയ്ക്കു(56)മാണ് പുരസ്കാരം.
📰✈️ജൂണില്‍ സ്ഥാനഭ്രഷ്ടനാക്കിയതിനു പിന്നാലെ മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന എന്ന് സൗദി അധികൃതര്‍ വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്
🥉🏏🏑🏸⚽🥍🎖️
📰🏏 ഐ പി എൽ ൽ ചെന്നൈയെ 10 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത
📰⚽സൗഹൃദമത്സരത്തിൽ ഉക്രൈനെ ഒന്നിനെതിരെ ഏഴുഗോളുകൾക്ക് തകർത്തെറിഞ്ഞ് ലോകചാമ്പ്യന്മാരായ ഫ്രാൻസ്. സ്പെയിനും പോർച്ചുഗലും, ജർമനിയും തുർക്കിയും സമനിലയിൽ പിരിഞ്ഞു.
📰🥍ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നാളെ നടക്കുന്ന പുരുഷ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ സ്പാനിഷ് താരം അര്‍ജന്റീനയുടെ ദ്യേഗോ ഷ്വാര്‍ട്സ്മാനെ നേരിടും. ഗ്രീസിന്റെ സ്റ്റെഫനോസ് സിറ്റ്സിപാസും സെമിയില്‍ കടന്നു
📰⚽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഈ വാരം രണ്ട് യോഗ്യതാറൗണ്ട് മത്സരങ്ങളാണ് അര്‍ജന്റീനയ്ക്കുള്ളത്. നാളെ ഇന്ത്യന്‍ സമയം വെളുപ്പിന് 5.40ന് ഇക്വഡോറുമായും അടുത്ത ബുധനാഴ്ച ബൊളീവിയയുമായും.നാളെ നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ഉറുഗ്വെ ചിലിയെയും പരാഗ്വെ പെറുവിനെയും നേരിടും. ബ്രസീല്‍ ശനിയാഴ്ച ബൊളീവിയയെ നേരിടും.
📰🏏 തുടർച്ചയായ മൂന്നാം ഏകദിനത്തിലും ന്യൂസിലണ്ടിനെ തോൽപ്പിച്ച് ഓസീസ് വനിതകൾ