15 കോടി രൂപ അക്കൗണ്ടിലേക്കു മാറ്റിയതിനു റിയക്കെതിരെ തെളിവില്ലെന്ന് മുംബൈ പൊലീസ്

0
79

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, വൻ തോതിൽ പണം സ്വന്തമാക്കിയതിനു തെളിവില്ലെന്നു മുംബൈ പൊലീസ്. 15 കോടി രൂപ തന്റെ അക്കൗണ്ടിലേക്കു റിയ മാറ്റിയെന്നാണു സുശാന്തിന്റെ കുടുംബം പരാതി നൽകിയത്.

എന്നാൽ, സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാന യാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്നും പോലീസ് പറഞ്ഞു. ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും മുംബൈ പൊലീസ് അറിയിച്ചു. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നുമുള്ള വിഡിയോ സന്ദേശവുമായി റിയയും രംഗത്തെത്തിയിരുന്നു.

ആത്‌മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിലെത്തിയതോടെ റിയ അജ്ഞാതകേന്ദ്രത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here