ഫ്രാൻസിന് പനി

0
67

ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിനൊരുങ്ങുന്ന ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി കൂടുതൽ താരങ്ങൾക്ക് പനി. റാഫേൽ വരാൻ, ഇബ്രാഹിം കൊനാറ്റെ, കിങ്സ്ലി കോമാൻ എന്നിവർ പനികാരണം പരിശീലനത്തിനിറങ്ങിയില്ല. കോമാന് വ്യാഴാഴ്ചയിലെ പരിശീലനവും നഷ്ടമായിരുന്നു. പനികാരണം ദയോത്ത് ഉപമെക്കാനോ, അഡ്രിയൻ റാബിയോട്ട് എന്നിവർക്ക് മൊറോക്കോക്കെതിരേ സെമിഫൈനലിൽ ഇറങ്ങാനായിരുന്നില്ല. താരങ്ങൾക്ക് ചെറിയ പനിയാണെന്നും കാര്യമായ പ്രശ്നങ്ങളില്ലെന്നും ഫ്രഞ്ച് താരം റാൻഡൽ കോളോ മുവാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here