തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മെയ് 20നകം എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ പ്രഖ്യാപിക്കുകയാണ്. ഒന്നാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും.
മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മാര്‍ച്ച് 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നത്.