ബെർലിനിലെ അക്വേറിയം പൊട്ടി ഹോട്ടലും തെരുവും വെള്ളത്തിൽ

0
81

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഭീമൻ അക്വേറിയം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു. 1500-ലധികം ഉഷ്ണമേഖലാ സമുദ്രമത്സ്യങ്ങളുടെ ആവാസകേന്ദ്രവും പത്ത് ലക്ഷം ലിറ്ററിലധികം വെള്ളവുമുൾക്കൊള്ളുന്ന അക്വാഡാമായിരുന്നു ഇത്. പൊട്ടിത്തെറിയെത്തുടർന്ന് ഹോട്ടലും സമീപത്തെ തെരുവുകളും വെള്ളത്തിനടിയിലായി.

15.85 മീറ്റർ ഉയരമുള്ള അക്വാഡാം ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സിലിണ്ടർ അക്വേറിയമാണ്. പൊട്ടിത്തെറിയിൽ ഗ്ലാസ് കഷ്ണങ്ങൾ തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നൂറിലധികം വ്യത്യസ്തയിനം മത്സ്യങ്ങളിൽ ഭൂരിഭാഗവും ചത്തുവെന്നാണ് വിവരം.

രണ്ടുവർഷംമുൻപ് സന്ദർശകർക്കായി ലിഫ്റ്റുകൾ നിർമിച്ചിരുന്നു. അതിശൈത്യമുള്ള ബർലിനിൽ താപനില മൈനസ് ആറു ഡിഗ്രിവരെ ഒറ്റരാത്രികൊണ്ട് താഴ്ന്നിരുന്നു. ഇത് അക്വേറിയത്തിലുണ്ടാക്കിയ വിള്ളലാണ് അപകടകാരണമെന്ന് വിലയിരുത്തലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here