പത്തനംതിട്ടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിൻെറ മേല്‍ക്കൂര തകര്‍ന്നു.

0
59

റാന്നി: കരികുളത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയില്‍ ജിജി തോമസിന്‍റെ വീട്ടിലാണ് പുലര്‍ച്ച പൊട്ടിത്തെറിയുണ്ടായത്.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിലൂടെ വീടിന് ഏകദേശം മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു.

ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൂര്‍ണമായി തകര്‍ന്നു. കൂടാതെ മിക്സിയടക്കം ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനില്‍കുമാര്‍, റെജി കൊല്ലിരിക്കല്‍, ടി.ടി. കാക്കാനപ്പള്ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here