തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു.

0
48

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലം ആണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

ഇന്ന് ഉച്ചയോടെയാണ് സംഭവം.സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൃത്യമായ സ്കാനിം​ഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും അനാസ്ഥ ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.

കൃത്യമായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നും പരാതി ഉണ്ട്. സാധാരണ ​ഗതിയിൽ സ്കാനിം​ഗിൽ ഉൾപ്പടെ നടത്തിയപ്പോൾ ആസ്വാഭാവികത ഉണ്ടായിരുന്നില്ല.

ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുവന്നത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നീടാണ് കു‍ഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് പറയുന്നു.

മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കു‍ഞ്ഞിന്റെ മൃതദേഹം കാണിച്ചുകൊടുക്കാൻ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here