സംസ്ഥാനത്ത് ബാറുകൾ തുറക്കില്ല

0
163

തിരുവനന്തപുരം | സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധന പതിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയുണ്ട്. ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാര്‍ തുറക്കാന്‍ അനുമതി തേടി ബാറുടമകളും രംഗത്തെത്തിയിരുന്നു. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിരുന്നു.ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്‌കോയുടെ സാമ്ബത്തിക നഷ്ടം കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നു.

നിലവില്‍ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here