പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ : 35,393,778
മരണ സംഖ്യ : 1,041,780
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 75,829 പുതിയ രോഗികൾ, 940 മരണങ്ങൾ .
ആകെ രോഗം ബാധിച്ചത് :6,622,180
ആകെ മരണമടഞ്ഞത് : 102,714
📰✍🏻കേരളത്തില്‍ ഇന്നലെ 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.23 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 836 ആയി.7527 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏻വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും.
📰✍🏻ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍
📰✍🏻ഹാഥ്റസ് പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹ സമരം നടത്തും
📰✍🏻തൃശൂര്‍ കുന്നംകുളത്തെ ചിറ്റിലങ്ങാടില്‍ സി പി എം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പാര്‍ട്ടിയുടെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പി യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
📰✍🏻പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
📰✍🏻2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
📰✍🏻കൊച്ചിയില്‍ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പവര്‍ ഹാങ് ഗ്ലൈഡര്‍ (മോട്ടറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലൈഡര്‍) തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ട രണ്ട് നാവിക സേനാ ഉദ്യോഗസ്ഥരും മരിച്ചു.
📰✍🏻അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്.
📰✍🏻സിപിഎമ്മും ബിജെപിയും തമ്മില്‍ ഒരു രഹസ്യ ധാരണ സംശയിക്കുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍
📰✍🏻കേരളത്തില്‍ അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലെത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
📰✍🏻കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രതിരോധ നടപടികളുമായി റെയില്‍വേ. പാന്‍ട്രികളില്‍ ഭക്ഷണം പാചകം ചെയ്യുന്ന നടപടി നിര്‍ത്തലാക്കിയത് തുടരും. കേരളത്തിലടക്കം നിലവില്‍ ട്രെയിനില്‍ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നില്ല. പാക്കറ്റ് ഭക്ഷണത്തിന് വിലക്കില്ല.
📰✍🏻മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളും ഷൂട്ടിംഗ് താരവുമായ ശ്രേയസി സിംഗ് ബിജെപിയില്‍ ചേര്‍ന്നു.
📰✍🏻കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ ട്രാക്‌ടര്‍ റാലിക്കു മുന്നോടിയായി നടന്ന യോഗത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
📰✍🏻സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള അവസാന തീയതി 2021 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
📰✍🏻 ഉറക്കഗുളിക കഴിച്ചത് സംഗീത നാടക അക്കാദമിയുടെ സര്‍ഗഭൂമിക പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണെന്നു കലാഭവന്‍ മണിയുടെ സഹോദരന് ആര്‍.എല്‍.വി. രാമകൃഷ്ണന് പോലീസിനു മൊഴി നല്കി
📰✍🏻പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
📰✍🏻സംസ്ഥാനത്തെ പല മെഡിക്കല്‍ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മര്‍ദ്ദത്തിലാണെന്ന് ശശി തരൂര്‍ എംപി
📰✍🏻മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ഹാഥ്‌റസ് സംഭവങ്ങള്‍ ഇല്ലാതാകുമെന്ന ബിജെപി എം.എല്‍.എ സുരേന്ദ്ര സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന്റെ വൃത്തികെട്ട പുരുഷമേധാവിത്വ ചിന്തയാണ് ഇതെന്നും, പുരുഷന്മാര്‍ ബലാത്സംഗം ചെയ്യും, പക്ഷേ, സ്ത്രീകള്‍ മൂല്യം പഠിക്കണമെന്നും ആയിരുന്നു രാഹുലിന്റെ ട്വീറ്റ്
📰✍🏻ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥ സെപ്റ്റംബറില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം
📰✍🏻കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ്’ നാളെ പുറത്തിറക്കും
📰✍🏻ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും കേന്ദ്ര നയവുമായി വിയോജിപ്പുള്ളതിനാല്‍ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനം നിര്‍ണായകം. കേന്ദ്രം മുന്നോട്ടുവച്ച വായ്പയെടുക്കല്‍ എന്ന തത്വത്തെ കേരളം എതിര്‍ത്തേക്കും. 21 സംസ്ഥാനങ്ങള്‍ നിലവില്‍ ഈ രീതിയെ അംഗീകരിക്കുന്നുണ്ട്.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ബംഗാള്‍ ഉള്‍ക്കടലില്‍ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ബംഗ്ലാദേശും.
📰✈️കൊറോണ പ്രതിരോധ നിയന്ത്രണം അനുസരിച്ച് മണിക്കൂറില്‍ 400 പേര്‍ എന്ന നിലയില്‍ ഉംറ കര്‍മങ്ങള്‍ക്ക് തുടക്കമായി
📰✈️യു.എ.ഇയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1041 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ആയിരത്തിലേറെയാകുന്നത്.
📰✈️അമേരിക്കയുടെ ക്രൂരമായ ഉപരോധം നേരിടാന്‍ നിയമം പാസാക്കാന്‍ വെനസ്വേല. പ്രസിഡന്റ് നിക്കോളാസ് മഡൂറോ മുന്നോട്ടുവച്ച നിയമം ദേശീയ ഭരണഘടന അസംബ്ലിയുടെ (എഎന്‍സി) പരിഗണനയിലാണ്
📰✈️യമനിലെ മാറിബ് പ്രവിശ്യയില്‍ സൈന്യവും ഹൂദി വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ മരിച്ചതായി അധികൃതര്‍.
📰✈️അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരത്തില്‍പരം കേന്ദ്രങ്ങളിൽ ജനങ്ങള്‍ റാലി നടത്തി.
📰✈️ തെരഞ്ഞെടുപ്പിന് നാലാഴ്ചമാത്രം അവശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ടര്‍മാരുടെ പിന്തുണ വര്‍ധിച്ചു. റോയിട്ടേഴ്സും ഇപ്സോസും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ബൈഡന് 51 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണുള്ളത്.
📰✈️കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും രോഗമുക്തി നേര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്.
📰✈️എച്ച് 1 ബി വിസയ്ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം യു.എസ് കോടതി തടഞ്ഞു. ട്രംപ് ഭരണഘടനാപരമായ അധികാരം ലംഘിച്ചതായി കാലിഫോര്‍ണിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്‌ട് ജഡ്ജി ജെഫ്രി വൈറ്റ് വിധിയില്‍ ചൂണ്ടിക്കാട്ടി
📰✈️കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയുമായോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലൂടെ അറിയിച്ചു.
📰✈️വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് കടുത്ത വിഷാദരോഗമാണെന്നും ആത്മഹത്യയുടെ വക്കിലൂടെയാണദ്ദേഹം കടന്നുപോകുന്നതെന്നും അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധന്‍ പറഞ്ഞു.
🥉🏑🥍🏸⚽🏏🎖️
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ 7-2ന് അട്ടിമറിച്ച് ആസ്റ്റൺ വില്ല , യുണൈറ്റഡിന് ടോട്ടൻഹാമുമായി 6-1 ന്റെ തോൽവി , ആർസനലും, വോൾവ്സ്സും , സൗത്താപ്ടണും ജയം
📰⚽ലാ ലിഗ: റയലിന് ജയം, അത്ലറ്റിക്കോക്കും ബാർസക്കും സമനില
📰🏏 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെ തോൽപ്പിച്ച് മുംബെ, പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈ
📰🏏അഫ്‌ഗാന്‍ സ്വദേശിയായ പ്രമുഖ അമ്ബയര്‍ ബിസ്മില്ലാ ജാന്‍ ഷിന്‍വാരി കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
📰🥍ടോപ് സീഡും ലോക രണ്ടാം നമ്ബര്താരവുമായ സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് പോളിഷ് യുവ വിസ്മയം ഇഗ സ്വിയാറ്റെക് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ എത്തി
📰⚽പിഎസ്ജി മുന്നേറ്റക്കാരന്‍ എഡിന്‍സണ്‍ കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്
📰⚽ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനും ലൈപ്സിഗിനും ഗംഭീരജയം