ടിവികെ ഉടൻ തുടങ്ങുമെന്ന് നടൻ ദേവൻ

0
2
വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകംകേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നതായി നടനും രാഷ്ട്രീയ നേതാവുമായ ദേവൻ. തമിഴ്‌നാടിന് പുറമെ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി ഉടൻ സാന്നിധ്യമറിയിക്കുമെന്ന് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ പാർട്ടിയുടെ പേര് മാറ്റില്ലെന്ന് ദേവൻ പറഞ്ഞു. “തമിഴക വെട്രി കഴകം എന്ന പേര് മാറ്റേണ്ടതില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടി.വി.കെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്‌നാട്ടിൽ രണ്ട് പ്രധാന ദ്രാവിഡ പാർട്ടികൾ ശക്തമായി നിലനിൽക്കുമ്പോഴും വിജയ് ഒറ്റയ്ക്ക് വിജയം കണ്ടു. അതോടെയാണ് എനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിച്ചത്,” ദേവൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ വിജയ്‌യ്ക്ക് മോഹൻലാലിനേക്കാൾ കൂടുതൽ ഫാൻസുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. “വിജയ് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ മോഹൻലാലും മമ്മൂട്ടിയും വരെ തങ്ങളുടെ സിനിമകൾ മാറ്റിവെക്കാറുണ്ട്. ഒരു സിനിമയ്ക്ക് 200 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന സമയത്താണ് ഇനി അഭിനയിക്കുന്നില്ല എന്ന് വിജയ് വ്യക്തമാക്കിയത്. അങ്ങനെ ചെയ്യാൻ ഏത് അഭിനേതാവിനാണ് സാധിക്കുക?” എന്നും ദേവൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here