കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതി

0
2
ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺ​ഗ്രസ് നേതാവാണ് പരാതി നൽകിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ വസതിയിലേക്കാണ് ഹെൽമറ്റ് ധരിക്കാതെ കടകംപള്ളി ഇരുചക്ര വാഹനത്തിൽ എത്തിയത്.
ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കടകംപള്ളിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
15 മിനിറ്റോളം വസതിയിൽ കൂടിക്കാഴ്ച നടന്നു. ചില നിസാര ശുപാർശയ്ക്ക് വന്നതാണെന്നാണ് വിശദീകരണം. കാർ ഡ്രൈവർ എത്താൻ വൈകിയതിനാലാണ് സ്കൂട്ടറിൽ സഞ്ചരിക്കാൻ കാരണമെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here