
വാഷിങ്ടൺ ഡിസി : ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോൺഗ്രസ്സിന്റെ അനുമതി തേടാതെ തന്നെ ഭരണകൂടം മേഖലയിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 60 ദിവസത്തേക്കാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്.
“ജൂലൈ 7 ന് വീണ്ടും ആക്രമണം ആരംഭിച്ചു എന്നും, യുഎസിലെ ജങ്ങളുടെയും, യുഎസിന്റേയും താൽപ്പര്യങ്ങൾ സ്വദേശത്തും വിദേശത്തും സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടുന്ന സൈനിക നടപടിയെയാണ് ഇപ്പോൾ നടക്കുന്നതെന്നും” കോൺഗ്രസിനയച്ച് കത്തിൽ ട്രംപ് പറഞ്ഞു. ജൂലൈ 10 നാണ് ട്രംപ് ഇത് സംബന്ധിച്ച് കത്ത് കോൺഗ്രസിന് അയച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ട്രംപ് കോൺഗ്രസ്സിന് അയച്ച കത്തിന്റെ പൂർണ രൂപം നോക്കാം
ഇറാന്റെ ദുഷ്ട പെരുമാറ്റത്തിന് നയതന്ത്ര പരിഹാരം കണ്ടെത്തനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് കഴിഞ്ഞ അയച്ച കോൺഗ്രസ്സിന് അയച്ച കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറിച്ചു. യുഎസും ഇറാനും തമ്മിൽ സമാധാനപരമായി ചർച്ചകൾ നടന്നിരുന്നു. അതിന്റെ ഫലമായി ഇരു രാജ്യങ്ങളും ഒരു ധാരണയിൽ എത്തുകയും ഇരു രാജ്യങ്ങളും തമ്മിൽ ധരണാപത്രത്തിൽ ഒപ്പ് വെക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ആഴ്ച ഇറാൻ മൂന്ന് എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും കരാർ ലംഘിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ യാതൊരു തടസവും ഇല്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു അന്ന് കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ ഇറാൻ ഇത് തെറ്റിച്ചു എന്നും, ആക്രമണങ്ങൾ നടത്തി എന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണം നടത്തിയത്.
“യുഎസിനോ അതിന്റെ സഖ്യരാജ്യങ്ങൾക്കോ പങ്കാളി രാജ്യങ്ങൾക്കോ എതിരെ ഇറാന്റെ ഭാഗത്ത് നിന്ന് ഭാവത്തിൽ ഏതെങ്കിലും ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ അതിന് ശക്തമായി തിരിച്ചടി നൽകുമെന്നും കത്തിൽ ട്രംപ് വ്യക്തമാക്കി. ഇറാൻ യുഎസിനും, സഖ്യരാജ്യങ്ങൾക്കും ഭീഷണിയാകാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്നും കത്തിൽ പറഞ്ഞു.
വീണ്ടും യുഎസ് – ഇറാൻ വ്യാപാര സംഘർഷങ്ങൾ ഉണ്ടാകാൻ കാരണം എന്ത് ?
കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടി നിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസിന് കത്തയച്ചത്. ഹോർമുസ് കടലിടുക്കിലൂടെ പോയിക്കൊണ്ടിരുന്ന ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം നടത്തി, ഇതേ തുടർന്നാണ് ഇറാനിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് സൈനീക ആക്രമണം നടത്തുമെന്ന് അറിയിച്ചത്.







