ഇറാനിൽ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് യുഎസ്; 260 പേർക്ക് പരുക്ക്

0
1

ടെഹ്റാൻ: പശ്ചിമേഷ്യയെ അശാന്തിയിൽ ആഴ്ത്തികൊണ്ട് യുഎസും ഇറാനും തമ്മിലുള്ള യുദ്ധം മുറുകുന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യകപ്പലുകളെ ആക്രമിച്ചതിനു മറുപടിയായി കനത്ത ആക്രമണമാണ് ഇറാനെതിരേ യുഎസ് അഴിച്ചുവിടുന്നത്. ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന യുഎസിന്‍റെ വ്യോമാക്രമണത്തിൽ 260ലധികം പേർക്ക് പരുക്കേറ്റുവെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മരണസംഖ്യ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.

യുഎസ് യുദ്ധവിമാനങ്ങൾ ഇറാനു മേൽ വൻതോതിൽ ബോംബുകളും മിസൈലുകളും വർഷിക്കുകയായിരുന്നു. രാത്രി മുഴുവൻ ആക്രമണം നീണ്ടുനിന്നു.

ഹോർമുസ് കടലിടുക്കിൽ വാണിജ്യകപ്പലിനു നേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. വാണിജ്യ കപ്പലിനു നേർക്ക് വീണ്ടും ഇറാന്‍റെ ആക്രമണം നടന്നതോടെയാണ് യുഎസ് കനത്ത പ്രത്യാക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here