കോല്‍ക്കത്ത: തനിക്കു കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നു ബിജെപി നേതാവ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രയാണു വിവാദത്തിലായത്.
എപ്പോഴെങ്കിലും തനിക്കു കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയാല്‍ ഞാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തുപോയി അവരെ കെട്ടിപ്പിടിക്കും. രോഗം ബാധിച്ചവരുടേയും കോവിഡ് കാരണം പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോള്‍ അവര്‍ മനസിലാക്കും എന്നാണ് അനുപം ഹസ്ര ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞത്.