മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി

0
31

മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ കോൾ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ സോണി തോമസിനെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 6.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് വിളിച്ചാണ് വധഭീഷണി മുഴക്കിയത്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് അവകാശപ്പെട്ട ഇയാൾ ഇതിനുള്ള കാരണമായി പറഞ്ഞത് തനിക്ക് സതീശനെ ഇഷ്ടമല്ലെന്നാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്ന് തനിക്ക് പ്രശസ്തനാകണമെന്നും അദ്ദേഹം കാരണമായി പറഞ്ഞിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. തുടർന്ന് വൈകിട്ട് 6.53-ഓടെ പ്രതി വീണ്ടും വിളിക്കുകയും ഭീഷണി ആവർത്തിക്കുകയും ചെയ്തു.

ഫോൺ എടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ച ശേഷം, മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രതി ചോദിച്ചത്. സംഭവത്തിന് പിന്നാലെ കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ ആറ്റിങ്ങലിൽ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധഭീഷണി മുഴക്കി ഫോൺ വിളിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ടി.കെ ഗോവിന്ദൻ എം.എൽ.എയ്ക്കും വധഭീഷണി

അതേസമയം, വെള്ളിയാഴ്ച തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദന് നേരെയും വധഭീഷണി ഫോൺ കോൾ വന്നതിനെ തുടർന്ന് കണ്ണൂരിലെ മയ്യിൽ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകിട്ട് നാലു മണിയോടെയാണ് ഗോവിന്ദന് ഫോൺ ലഭിച്ചത്. ഇയാൾ എം.എൽ.എ ഫോണിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നിയസമഭ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സിപിഎം വിട്ട ഗോവിന്ദൻ, യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

വീണയ്ക്ക് വീണ്ടും ഇഡി സമൻസ്

മിനറൽസ് കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇഡി, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടിക്ക് പുതിയ സമൻസ് അയച്ചു, ജൂൺ 17 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു. വെള്ളിയാഴ്ച കൊച്ചി യൂണിറ്റിന് മുന്നിൽ ഹാജരാകാൻ ഇഡി നേരത്തെ വീണയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ സമയം തേടി വീണയിൽ നിന്നുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് ഏജൻസി പുതിയ സമൻസ് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു. ജൂൺ 17 ന് രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി വീണയോട് ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here