പഠിച്ച് നേടി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും, അർഹതപ്പെട്ട ജോലി ലഭിക്കാതെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തേണ്ടി വരുന്ന LPST റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ കേരളത്തിന്റെ ഭരണപരാജയത്തിന്റെ നേർക്കാഴ്ചയാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച LPST റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ട് വർഷം പിന്നിട്ടിട്ടും, തുടർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനും അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. ഭരണങ്ങൾ മാറിയെങ്കിലും, PSC ഉദ്യോഗാർത്ഥികളോടുള്ള അവഗണനയ്ക്ക് മാത്രം മാറ്റമുണ്ടായില്ല.
സ്വന്തം കഴിവും, അധ്വാനവും കൊണ്ട് റാങ്ക്ലിസ്റ്റിൽ ഇടം നേടിയ യുവജനങ്ങളെ ജോലി നൽകുന്നതിനുപകരം സമരപ്പന്തലിലേക്ക് തള്ളിവിടുന്നത് സാക്ഷര കേരളത്തിന് യോജിച്ചതല്ല.
സിപിഎമ്മും-കോൺഗ്രസും നടത്തുന്ന ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ..
ഈ അനീതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡർമാരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ സന്ദർശിച്ച് പൂർണ്ണ പിന്തുണ അറിയിച്ചു.








