സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില,

0
28

ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയായി. പവന് 3680 രൂപ കൂടി 1,13,520 രൂപയായും ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയായി. പവന് 3680 രൂപ കൂടി 1,13,520 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 502 രൂപ കൂടി 15,480 രൂപയായി. ഒരു പവന് 1,23,840 രൂപയുമായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 377 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഗ്രാമിന് 11,611 രൂപയും പവന് 92,888 രൂപയുമാണ് അവസാനം രേഖപ്പെടുത്തിയ വില. 10 ഗ്രാമിന് 1,16,110 രൂപയുമായി പുതിയ വില രേഖപ്പെടുത്തി.

14 കാരറ്റ് സ്വർണം ഗ്രാമിന് 9,080 രൂപയായി ഉയർന്നു. ഗ്രാമിന് 295 രൂപ വർധനവോടെ ഒരു പവൻ്റെ വില 72640 രൂപയായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ വർധിച്ചു. പവന് വില 46840 രൂപയായി. ഗ്രാമിന് 5855 രൂപയാണ് വില.

നേരിയ തോതിൽ ഇടിവുണ്ടായിരുന്ന സ്വർണ വിലയിലാണ് വീണ്ടും വർധനവ് ഉണ്ടായിരിക്കുന്നത്. വില കൂടിയ സാഹചര്യത്തില്‍ ഇന്ന് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏകദേശം 1,30,000 രൂപയ്‌ക്ക് മേലെ നല്‍കണം. സ്വര്‍ണാഭരണത്തിന്‍റെ പണിക്കൂലി, ഹോള്‍ മാര്‍ക്ക് ചാര്‍ജ്, ജിഎസ്‌ടി എന്നിവ അടക്കം വരുമ്പോള്‍ വലിയൊരു തുക നല്‍കേണ്ടി വരും. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് പുതിയ വില.

വെനസ്വേല, ഗ്രീൻലാൻഡ്, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ വെല്ലുവിളികൾക്കിടെയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നത്. ഗ്രീൻലന്‍ഡ് വിട്ടുകിട്ടാനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതാണ് നേരിയ തോതിൽ ഇടിവുണ്ടായിരുന്ന സ്വർണ വില വീണ്ടും ഉയരാൻ കാരണമെന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നു.

സ്വര്‍ണ വില കൂടാനുള്ള മറ്റ് കാരണങ്ങള്‍

കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here