ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, തലച്ചോറിൻ്റെ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തുന്നതിനും പതിവായി എയറോബിക് വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് പുതിയ പഠനം
വാഷിങ്‌ടൺ: ശാരീരിക ക്ഷമതയും ആരോഗ്യവും ചിലപ്പോൾ ശരീര സൗന്ദര്യവും പുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം. നമ്മുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിന് ഏറെ പങ്കുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പുതിയ പഠനവുമായി രംഗത്ത് എത്തിരിക്കുകയാണ് ഗവേഷകർ. അവ എന്താണെന്ന് നോക്കിയാലോ.
ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, തലച്ചോറിൻ്റെ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തുന്നതിനും പതിവായി എയറോബിക് വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ചെറുപ്പമായി കാണപ്പെടുമന്നും ജേണൽ ഓഫ് സ്‌പോർട്‌സ് ആൻഡ് ഹെൽത്ത് സയൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
അഡ്വെൻ്റ് ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതിന് പിന്നിൽ. മധ്യവയസ്‌ക്കരിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യായാമം ചെയ്യാത്തവരിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളും മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കണ്ടെത്തി. എന്നാൽ ചെറുപ്പം മുതലെ വ്യായാമം ചെയ്യുന്നവരുടെ തലച്ചോർ പ്രായമായവക്കരെ അപേക്ഷിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നു. കൂടാതെ ഗവേഷണത്തിലൂടെ പതിവ് എയറോബിക് വ്യായാമത്തിന് “മസ്‌തിഷ്‌ക പ്രായം” എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നതിനെ മന്ദഗതിയിലാക്കാനോ വിപരീതമാക്കാനോ കഴിയുമോ എന്ന് പരിശോധിക്കുകയും ചെയ്‌തു.
പ്രായം കണക്കാക്കുന്നത് ഇങ്ങനെ
എംആർഐ വഴി കണക്കാക്കിയ തലച്ചോറിൻ്റെ പ്രായം, തലച്ചോറിൻ്റെ ആരോഗ്യത്തിന് ഒരു ബയോമാർക്കറായി പ്രവർത്തിക്കുന്നു. ഇവിടെ ഉയർന്ന ബ്രെയിൻ-പിഎഡി സൂചിപ്പിക്കുന്നത് പ്രായമായതായി കാണപ്പെടുന്ന തലച്ചോറിന് മോശം ശാരീരികവും വൈജ്ഞാനികവുമായ പ്രകടനവും ഉയർന്ന മരണസാധ്യതയും ഉണ്ടെന്നാണ്. വ്യായാമം പോലുള്ള ജീവിതശൈലി ഘടകങ്ങൾ തലച്ചോറിൻ്റെ വാർദ്ധക്യത്തെയും ആരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കുന്നു. വെറും 12 മാസം കൊണ്ട് തന്നെ തലച്ചോറിൻ്റെ ആരോഗ്യത്തെ വീണ്ടെടുക്കാൻ സാധിക്കും. പ്രായമാകുന്തോറും തലച്ചോറിൻ്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് പലർക്കും അറിയില്ല. എന്നാൽ വ്യായാമത്തിലൂടെ അവ വീണ്ടെടുക്കാമെന്ന് അഡ്വെൻ്റ് ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന എഴുത്തുകാരനും ഡാറ്റാ സയന്റിസ്‌റ്റുമായ ഡോ ലുവാൻ പറഞ്ഞു.
പഠനം നടത്തിയത് 130 പേരിൽ
26 നും 58 നും ഇടയിൽ പ്രായം വരുന്ന 130 ആളുകളിലാണ് ഈ പഠനം നടത്തിയത്. ദിവസം 60 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് വ്യായാമ സെഷനുകൾ നടത്തും. വീട്ടിൽ തന്നെയാണ് വ്യായാമം ചെയ്യുന്നത്. ആഴ്‌ചയിൽ ഏകദേശം 150 മിനിറ്റ് എയറോബിക് വ്യായാമം ചെയ്യും. 12 മാസത്തിന് ശേഷം പീക്ക് ഓക്‌സിജൻ ഉപഭോഗം (VO2peak) വഴി എംആർഐ സ്‌കാനുകൾ ഉപയോഗിച്ച് ഗവേഷകർ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്തി.
അതേസമയം വ്യായമം ചെയ്യാത്തവരിൽ പ്രത്യേകിച്ച് മാറ്റം ഒന്ന് കണ്ടത്താൻ സാധിച്ചില്ല. ഏകദേശം 0.35 വയസ് പ്രായമാണ് കാണിച്ചത്. വ്യായാമ ഗ്രൂപ്പിന് അവരുടെ ബ്രെയിൻ-പാഡിൽ ശരാശരി 0.6 വർഷത്തെ കുറവ് കണ്ടെത്തി. മധ്യവയസിൽ തന്നെ തലച്ചോറിൻ്റെ ആഹോഗ്യ സംരക്ഷണത്തിനായി പ്രവർത്തിച്ച് തുടങ്ങണം. വ്യായാമം തലച്ചോറിൻ്റെ വാർദ്ധക്യത്തെ ബാധിച്ചേക്കാവുന്നത് എന്തുകൊണ്ട്? വ്യായാമം തലച്ചോറിൻ്റെ പ്രായത്തെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പഠനമെന്ന് ഡോ കിർക്ക് ഐ എറിക്‌സൺ പറഞ്ഞു.






