സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്.

0
19

സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വിലയിൽ കുറവുണ്ടായെങ്കിലും നിരക്ക് ഒരു ലക്ഷത്തിൽ തന്നെ തുടരുകയാണ്. ഇന്ന് ഒറ്റയടിക്ക് 1,520 രൂപയാണ് പവന് കുറഞ്ഞത്. റെക്കോഡിൽ എത്തിയ വിലയിലുണ്ടായ നേരിയ മാറ്റം വിപണിയിൽ വീണ്ടും ചർച്ചയാവുകയാണ്.

ഇന്ന് (ഫെബ്രുവരി 06) ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 1,11,720 രൂപയാണ്. ഗ്രാമിന് 190 രൂപയും കുറഞ്ഞ് 13,965 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,475 രൂപയും പവന് 91,800 രൂപയുമാണ് ഇന്നത്തെ വില. വെള്ളിക്ക് 2,750 രൂപയുമാണ് വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. 14 കാരറ്റ് 125 രൂപ കുറഞ്ഞതോടെ ഗ്രാമിന് 8935 രൂപയുമായി. പവനാകട്ടെ 71,480 രൂപയും.

എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരുലക്ഷത്തിന് പുറത്ത് നൽകണം. ഇത് വിലക്കയറ്റ സമയത്ത് സാധാരണക്കാര്‍ക്ക് വലിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

തുടർച്ചയായ ഇടിവിന് കാരണം:

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും വിപണിയില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണവും വെള്ളിയെയും തെരഞ്ഞെടുക്കുമ്പോള്‍ അതിന് ദിനംപ്രതി ഡിമാന്‍ഡ് വര്‍ധിച്ചു. അതുകൊണ്ട് ഏതാനും ദിവസങ്ങള്‍ വില ശരവേഗത്തില്‍ കുതിച്ചിരുന്നു. വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങുന്നതും വിപണി വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇറക്കുമതി വളരെ ചെലവേറിയതായി.

ഇതെല്ലാം കാരണമാണ് കേരളത്തിലും വില നേരത്തെ റെക്കോഡിലെത്തിയത്. സോളാര്‍ ഉപകരണങ്ങള്‍, ഇല്‌ട്രോണിക് വാഹനങ്ങള്‍ എന്നിവയില്‍ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. ഈ വസ്‌തുക്കളുടെ ഏറ്റവും വലിയ ഉത്‌പാദകന്‍ ചൈനയാണ്. ഉത്‌പാദന ആവശ്യ മുന്നില്‍ കണ്ട് കൊണ്ട് ചൈന ആവശ്യത്തില്‍ കൂടുതല്‍ വെള്ളി വാങ്ങി സൂക്ഷിക്കുന്നു. ഇത്തരത്തില്‍ വ്യാവസായിക ആവശ്യകതയും വിതരണത്തിലെ കുറവും കാരണം വെള്ളിയുടെ വില ഉയര്‍ത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here