ആഗോള ഹൃദയാഘാത മരണത്തിന്‍റെ 20 ശതമാനവും ഇന്ത്യയില്‍;

0
14

ബീറ്റ് ബൈ ബീറ്റ് 2025′ റിപ്പോര്‍ട്ടാണ് കിഴക്കന്‍ ഇന്ത്യയിലെ ഈ കടുത്ത പ്രതിസന്ധി വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങളില്‍ ഇരുപത് ശതമാനവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. സികെ ബിര്‍ള ആശുപത്രികളുടെ ഭാഗമായ ബി എം ബിര്‍ള ഹൃദയ ആശുപത്രിയാണ് ബീറ്റ് ബൈ ബീറ്റ് 2025 എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തലായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാരോഗ്യത്തെക്കുറിച്ച് വിവരിക്കുന്ന ഈ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ അസന്തുലിതമായ ഹൃദ്രോഗം ആഗോള പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമായി നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്തിയിരിക്കുന്നു.

കിഴക്കേ ഇന്ത്യയിലാണ് ഈ ഗുരുതര ആരോഗ്യപ്രശ്‌നം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങളില്‍ മുപ്പത് ശതമാനവും ഇന്ത്യയുടെ കിഴക്കന്‍മേഖലകളിലാണ്. പത്തില്‍ ഒരാള്‍ എന്ന നിലയില്‍ ഇതിന് ഇരകളാണ്. പശ്ചിമബംഗാളില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് ഹൃദ്രോഗികളെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ദക്ഷിണ, ദക്ഷിണ പൂര്‍വ ഏഷ്യയിലാണ് വേഗത്തില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നത്. പക്ഷാഘാത മരണങ്ങളുടെ കാര്യത്തിലും ഈ മേഖല മുന്നിലാണ്. യുവാക്കളിലാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ കൂടുതല്‍. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതും മരണനിരക്ക് വര്‍ദ്ധിക്കാനിടയാക്കുന്നു. ജനസാന്ദ്രത കൂടിയതും വേഗത്തില്‍ നഗവത്ക്കരിക്കപ്പെടു്നതുമായ മേഖലകളില്‍ ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നേരത്തെ രോഗം കണ്ടെത്താത്തതും സുവര്‍ണ മണിക്കൂറില്‍ അടിയന്തര ചികിത്സ നല്‍കാത്തതും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നു.

രാജ്യത്തെ ഹൃദ്രോഗ ഭൂമികയെ പുനര്‍രൂപപ്പെടുത്തുന്നതിനുള്ള തിരിച്ചറിയാത്ത വെല്ലുവിളികളിലേക്കാണ് ബീറ്റ് ബൈ ബീറ്റ് 2025 നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പുതിയ ജീവിത ശൈലികള്‍ മനഃശാസ്‌ത്രകാരണങ്ങളായ വിട്ടുമാറാത്ത സമ്മര്‍ദ്ദ, സാമൂഹ്യ ഒറ്റപ്പെടല്‍, മോശമായ ഉറക്ക ശീലങ്ങള്‍, മൊബല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തുടങ്ങിയവ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരില്‍ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

സാമൂഹ്യ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത പതിഞ്ച് ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം 2024ഓെടെ ദീര്‍ഘനേര സ്‌ക്രീന്‍ ഉപയോഗവും വര്‍ക്ക് ഫ്രം ഹോം, നിരന്തര ഡിജിറ്റല്‍ ഉപയോഗം എന്നിവ നഗരത്തിലെ പ്രൊഫഷണലുകളെ ഒരു സ്ഥിരം ഡിജിറ്റല്‍ തളര്‍ച്ചയലേക്ക് എത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാനസിക സമ്മര്‍ദ്ദങ്ങളുടെ സമ്മേളനവും ജൈവഘടികാരത്തിലെ താളം തെറ്റലും വിട്ടുമാറാത്ത സമ്മര്‍ദ്ദവും മറ്റും രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്ന ക്രമരഹിത ഹൃദയസ്‌പന്ദനം എന്നിവ 25നും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗ സമ്മര്‍ദ്ദങ്ങള്‍ നേരത്തെ ഉണ്ടാക്കുകയും ചെയ്യുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സ സാങ്കേതികതകളും അതിജീവനവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് അതീവ വെല്ലുവിളി ഉള്ളവരിലും വൈകി ചികിത്സ കിട്ടുന്നവരിലും. പുതുതലമുറ കാത്ത് ലാബുകള്‍, ട്രാന്‍സാ കാത്തീറ്റര്‍ അയറോട്ടിക് വാല്‍വ് ഇംപ്ലാന്‍റേഷന്‍(ടിഎവിഐ)മെച്ചപ്പെട്ട ഇമേജിങ്, നാവിഗേഷന്‍ സംവിധാനങ്ങള്‍, തുടങ്ങിയവ വേഗത്തില്‍ രോഗനിര്‍ണയത്തെ സഹായിക്കുകയും വലിയ നടപടികള്‍ക്കും സുരക്ഷിതമായ ഫലത്തിനും ഇവ സഹായിക്കും. രോഗസങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാങ്കേതികതയിലൂന്നിയ ഹൃദയ സംവിധാനങ്ങളിലൂടെ കൃത്യസമയത്തുള്ള, മതിയായ, ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹൃദ്രോഗ നിര്‍ണയത്തിന് കാലതാമസം നേരിടുന്ന രണ്ട് മൂന്ന് നിലവാരത്തിലുള്ള എല്ലാ നഗരങ്ങളിലും പലപ്പോഴും രോഗം ഏറെ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ രോഗികളെത്തുന്ന ഇടങ്ങളിലും നിര്‍ദ്ദിഷ്‌ട ഹൃദയ പ്രതിരോധവും സുവര്‍ണമണിക്കൂറിലെ വേഗത്തിലുള്ള അടിയന്തര പരിചരണവും ശക്തമായ ഹൃദയ ചികിത്സ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ആഹ്വാനത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here