ബ്രഹ്മാണ്ഡ ചിത്രം! മനുഷ്യ മൃഗമായി അല്ലു അര്‍ജുന്‍;

0
49

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ-അറ്റ്ലീ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. മനുഷ്യനും പാതി മൃഗവുമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ ഈ ടീസര്‍ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.‘ജവാൻ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വമ്പന്‍ മുതല്‍ മുടക്കില്‍ സണ്‍ പിക്‌ചേഴ്‌സ് ആണ് സിനിമ നിര്‍മിക്കുന്നത്. ഏകദേശം 800 കോടി രൂപയെന്നാണ് വിവരം.

അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വമ്പന്‍ ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഒരു അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന, പരുക്കനും ശക്തവുമായ ഒരു കൈയുടെ ചിത്രം ഉൾക്കൊള്ളുന്ന നിഗൂഢമായ പോസ്റ്ററാണ് പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ടൈറ്റില്‍ ടീസര്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തുകൊണ്ട് തന്നെ പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണർത്താനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായിരിക്കും. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് ഒരുക്കുന്നതെന്നാണ് സൂചന.

ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്റെ തുടക്കമാണ് എന്നാണ് ഇന്ന് പുറത്തിറങ്ങിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് വിവരം.

ആഗോളതലത്തില്‍ വമ്പന്‍ വിജയമായി മാറിയ പുഷ്‌പ 2 വിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ചിത്രമാണ് രാക്ക. ആറ്റ്ലിയും അല്ലുവും ഒന്നിക്കുന്നുവെന്നതറിഞ്ഞതു മുതല്‍ വമ്പന്‍ പ്രതീക്ഷയും ആകാംക്ഷയുമാണ് ആരാധകര്‍ക്കുള്ളത്.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം.

സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്.

ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയൺഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.

അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവുമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here