രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

0
15

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. പത്മജക്ക് കൈമാറിയതോടെയാണ് ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ രമേശ് അറിയിച്ചത്.

ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

1. കാസർകോട് – അശ്വിനി എംഎൽ

2. കല്ല്യാശ്ശേരി- എ വി സനിൽകുമാർ

3. തളിപ്പറമ്പ്- എൻ ഹരിദാസ്

4. ധർമ്മടം- കെ രഞ്ജിത്ത്

5. തലശ്ശേരി- ഒ നിധീഷ്

6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽ

7. മട്ടന്നൂർ- ബിജു ഏലക്കുഴി

8. കൽപ്പറ്റ – പ്രശാന്ത് മലവയൽ

9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ

10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്

11. മഞ്ചേരി – പത്മശ്രീ എം

12. പെരിന്തൽമണ്ണ – അഡ്വ. കെ പി ബാബുരാജ്

13. മങ്കട – ലിജോയ് പോൾ

14. മലപ്പുറം – അശ്വതി ഗുപതകുമാർ

15. വേങ്ങര- ജയകൃഷ്ണൻ വി എൻ

16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ

17. തിരൂരങ്ങാടി – റിജു സി രാഘവ്

18.താനൂർ – ദീപ പുഴക്കൽ

19. തിരൂർ – കെ.നാരായണൻ മാസ്റ്റർ

20. തവനൂർ – രവി തേലത്ത്

21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

22. പട്ടാമ്പി – അഡ്വ. പി.മനോജ്

23. കോങ്ങാട്- രേണു സുരേഷ്

24. തരൂർ – സുരേഷ് ബാബു

25. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ

26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ

27. ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ

28. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു

29. ഒല്ലൂർ – ബിജോയ് തോമസ്

30. നാട്ടിക – സി.സി മുകുന്ദൻ

31. പുതുക്കാട് – എനാഗേഷ്

32. ആലുവ- എം.എ ബ്രഹ്മരാജ്

33. പറവൂർ- വത്സല പ്രസന്നകുമാർ

34. എറണാകുളം – പി.ആർ ശിവശങ്കർ

35. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ

36. ആലപ്പുഴ – എം.ജെ ജോബ്

37. ആറന്മുള – കുമ്മനം രാജശേഖരൻ

38. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ

39. കൊല്ലം – ഡോ. ​​എൻ പ്രതാപ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here