മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്തേക്കും

0
90

മന്ത്രി കെ ടി ജലീലില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന. സ്വപ്നയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും മന്ത്രിയെ വീണ്ടും വിളിപ്പിക്കുക. മന്ത്രിയുടെ വിദേശ യാത്ര അടക്കം പരിശോധിക്കുന്നുണ്ട്. കസ്റ്റംസും മന്ത്രിയില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.

 

8 മണിക്കൂറാണ് എന്‍ഐഎ മന്ത്രി ജലീലിന്റെ മൊഴിയെടുത്തത്. ഈ മൊഴിയുടെ പരിശോധന നടന്നുവരികയാണ്. ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മൊഴി പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് നടത്താന്‍ മന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്വപ്ന അടക്കമുള്ള ചില പ്രതികളെ മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യും.22ആം തീയ്യതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ എന്‍ഐഎ കസ്റ്റഡിയില്‍ വങ്ങിയേക്കുമെന്നാണ് സൂചന. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും മന്ത്രിയില്‍ നിന്നും വീണ്ടും വിശദീകരണം തേടുക. പ്രതികളുടെ ഫോണിലെ വാട്സ് ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ റിക്കവര്‍ ചെയ്തിട്ടുണ്ട്.

 

അതേസമയം കസ്റ്റംസ് കെ ടി ജലീലില്‍ നിന്നും മൊഴിയെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു. യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപെടലുകളില്‍ വിശദീകരണം തേടുകയാണ് ലക്ഷ്യം. എന്‍ഐഎയുടെയും ഇ.ഡിയുടേയും ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here