നോമ്പ് സമയത്ത് നാരങ്ങാവെള്ളം മിതമായി കുടിക്കുന്നത് ദോഷകരമല്ലെങ്കിലും അമിതമായ ഉപയോഗം പല്ലിൻ്റെ ഇനാമൽ നശിപ്പിക്കാനും, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. ശൂന്യമായ വയറ്റിൽ കുടിക്കുന്നത് വയറു വേദനയ്ക്കും കാരണമായേക്കാം.
വെറുംവയറ്റിൽ നോമ്പ് തുറക്കുമ്പോൾ ഓറഞ്ച് കഴിക്കുന്നത് ദഹനക്കേട്, ഗ്യാസ്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓറഞ്ചിലെ അസിഡിറ്റി പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കാനും സെൻസിറ്റിവിറ്റി വർധിപ്പിക്കാനും സാധ്യതയുണ്ട്.
നോമ്പ് തുറക്കുമ്പോൾ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. നാഡീവ്യവ്യവസ്ഥയെ ബാധിക്കാനും പപ്പായ ഇടയാക്കും. കാർപെയിൻ എന്ന രാസവസ്തുവാണ് ഇതിന് കാരണമാകുന്നത്. പപ്പായ കഴിക്കുന്ന ചിലർക്ക് അലർജി അനുഭവപ്പെട്ടേക്കാം.
നോമ്പ് തുറക്കുമ്പോൾ വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങളും വയറുവേദനയും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിലെ ഉയർന്ന പൊട്ടാസ്യത്തിൻ്റെ അസിഡിക് സ്വഭാവം കാരണം പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂട്ടി പിന്നീട് കുറയ്ക്കുന്നതിലൂടെ ക്ഷീണം ഉണ്ടാകാം.
ഉയര്‍ന്ന രക്തസമ്മര്‍ദം പെട്ടെന്ന് കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്. നേരെമറിച്ച് കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് അപകടമാണ്. ഇത് തലകറക്കം, ക്ഷീണം, അവശത എന്നിവയിലേക്ക് നയിക്കും.








