കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് സഹറ ഫാത്തിമ

0
5

ഈ മോൾക്ക് ഇരിക്കട്ടെ ഒരു ഹായ് എന്ന് മാത്രമല്ല, ഒരു വലിയ സല്യൂട്ട് തന്നെ കൊടുക്കണം.

കോതമംഗലത്ത് പത്തു വയസുകാരിയുടെ ധൈര്യമാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നെല്ലിക്കുഴി സ്വദേശിയായ സഹറ ഫാത്തിമ എന്ന കൊച്ചു മിടുക്കിയാണ്.

കഴിഞ്ഞ ദിവസം നെല്ലിക്കുഴി സദ്ദാം നഗർ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം അവിടുത്തെ ബന്ധു വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു രണ്ടു വയസുള്ള മുഹമ്മദ് റൈസാൻ. മാതാപിതാക്കൾ അറിയാതെ കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങിയ കുട്ടി പെട്ടെന്ന് വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.

അതുവഴി സൈക്കിൾ ചവിട്ടി പോകുകയായിരുന്നു സഹറ. കുഞ്ഞ് വെള്ളത്തിൽ മുങ്ങുന്നതു കണ്ടതും ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ അവൾ വെള്ളത്തിലേക്ക് ചാടി. കുഞ്ഞിന്റെ ഉടുപ്പിൽ പിടിച്ച് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സമയോചിതമായ ഈ ഇടപെടൽ കൊണ്ടാണ് ഒരു ജീവൻ രക്ഷിക്കപ്പെട്ടത്.

നെല്ലിക്കുഴി കാപ്പുചിറ കാപ്പുചാലി വീട്ടിൽ നൗഫൽ സബീന ദമ്പതികളുടെ മകളാണ് സഹറ ഫാത്തിമ. നാട്ടുകാർ മുഴുവൻ ഈ കുട്ടിയുടെ ധൈര്യത്തെക്കുറിച്ചാണ് പറയുന്നത്.

സംഭവം അറിഞ്ഞ കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ സഹറയെ നിലയത്തിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷാ പൊന്നാട അണിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ് മൊമെന്റോ നൽകുകയും ചെയ്തു. നിലയത്തിലെ മുഴുവൻ സേനാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ധൈര്യം എന്നത് പ്രായത്തിൽ അല്ല മനസ്സിലാണ് എന്ന് ഈ പത്തു വയസുകാരി തെളിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫുൾ ഫ്രെയിംസ് എന്റർടൈൻമെന്റ്സ് പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ഈ മോൾക്ക് ഒരു ഹായ് മാത്രമല്ല, ഒരു ബിഗ് സല്യൂട്ട് എന്നാണ് എല്ലാവരും കമന്റ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here