ഓട്സ് കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നൽകുന്നു. ഓവര്‍നൈറ്റ് ഓട്സ് കഴിക്കുന്നത് നല്ലതാണ്.
വാഴപ്പഴത്തിലെ ഒരു പ്രത്യേക എൻസൈം ദഹന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇഫാതാറില് നിര്‍ബന്ധമായും ഫ്രഷ് ഫ്രൂട്ട് സാലഡിൽ വാഴപ്പഴം ചേര്‍ക്കണം. ഇശാഅയ്ക്ക് ശേഷം ഉറങ്ങാൻ പോകുമ്പോൾ ഇത് വളരെ നല്ലതാണ്.
കുക്കുമ്പര്‍ ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. നാരുകൾ ധാരാളം ഉള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എല്ലാ സലാഡുകളിലും ഇത് ഉള്‍പ്പെടുത്തൂ.
നട്ട്സ് ഹെൽത്തി ഫാറ്റ്സും ഫൈബറും നിലനിർത്താൻ മികച്ചതാണ്. നട്സുകളും ഡ്രൈ ഫ്രൂട്ടുകളും നോമ്പ് സമയത്തും ആരോഗ്യം സംരക്ഷിക്കുന്നു.
മാതളം ദഹനത്തിന് ഉത്തമമാണ്. ഇഫ്താറിന് ശേഷം ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുക. നോമ്പ് കാലത്തും വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവ ലഭിക്കുന്നു.
മുളപ്പിച്ച പയറ് ദഹന ആരോഗ്യത്തിന് വളരെ നല്ലതാണ്.കാർബോഹൈഡ്രേറ്റുകളുടെ സാനിധ്യം പെട്ടന്ന് വയറു നിറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.
മുട്ട പ്രോട്ടീനും ഹെൽത്തി ഫാറ്റ്സും ഉള്ളതിനാൽ ദഹനം സാവധാനത്തിലാക്കും. ഏറെ നേരം വിശപ്പറിയാതെ ഇരിക്കാൻ സഹായിക്കുന്നു.
മത്സ്യം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തും . പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഡി, ഒമേഗ 3 എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ഇഫ്താറിന് ഇത് ഉള്‍പ്പെടുത്തുക.
വഴുതനങ്ങ കഴിക്കുന്നത് നോമ്പ് കാലത്ത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിൻ ബി, പൊട്ടാസ്യം, ഫോളിക് ആസിഡ്, ആന്റിഓക്സിഡൻ്റ് എന്നിവയുടെ സംയുക്തങ്ങളാണിത്.
തണ്ണിമത്തൻ ഇല്ലാതെ ഒരു റമദാൻ പോലും പൂർണമാകില്ല. ജലാംശം നിലനിർത്തുകയും വയറുവേദനയും ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.






