വേനലവധി പൊളിച്ചടുക്കാം! യാത്ര തിരിക്കാം ഈയിടങ്ങളിലേക്ക്,

0
28

ഞ്ഞും തണുപ്പും കുളിര് കോരിയിടുന്ന ദിനങ്ങള്‍ പതിയെ വിടവാങ്ങാന്‍ തുടങ്ങി. ഇനി വരാനിരിക്കുന്നത് കൊടും ചൂടുള്ള വേനല്‍ക്കാലമാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലവും. ഒഴിവ് ദിവസങ്ങള്‍ വെറുതെ വീട്ടിലിരുന്ന് തീര്‍ക്കേണ്ടതാണോ? ഒരിക്കലുമല്ല, അവധിക്കാലം കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ളതാണ്.

അതുകൊണ്ട് തന്നെ അവധിക്കാലം എത്തുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥികളില്‍ പലരും ട്രിപ്പ് പോകാനുള്ള ഇടങ്ങള്‍ തെരയാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ പ്രായഭേദമന്യേ ആര്‍ക്കും യാത്ര ചെയ്യാനും ആസ്വദിക്കാനും കഴിയുന്ന വിവിധ ഇടങ്ങളെ കുറിച്ച് അറിഞ്ഞാലോ? കേരളത്തില്‍ അങ്ങോളമിങ്ങോളം പലരും യാത്ര ചെയ്‌തിട്ടുണ്ടാകും അതുകൊണ്ട് തന്നെ ഇത്തവണത്തെ യാത്ര കേരളത്തിന് പുറത്തെ മറ്റ് സ്‌പോട്ടുകളിലേക്ക് ആക്കാം. അപ്പോ എങ്ങനെയാ…ലീവ് കിട്ടിയാ വണ്ടി എടുക്കുവല്ലേ……..

മിനി മാലിദ്വീപ്

ഏതൊരാളുടെയും ബക്കറ്റ് ലിസ്‌റ്റിലുള്ള ഒരിടമാണ് മാലിദ്വീപ്‌. ഇന്ത്യയിൽ നിന്ന് വെറും നാല് മണിക്കൂർ വിമാന യാത്ര നടത്തിയാല്‍ എത്തിച്ചേരുന്ന ഇടം. എന്നാൽ സമയത്തിൻ്റെയും മറ്റ് യാത്രാ പ്രശ്‌നങ്ങളും കാരണം പോകാൻ സാധിക്കാത്തവരാണ് ഏറെയും. എന്നാൽ ഇനി വിഷമിക്കേണ്ട. ഈ അവധികാലത്ത് കുറഞ്ഞ ചെലവിൽ മിനി മാലിദ്വീപ് സന്ദർശിക്കാം. വേറെ എവിടെയുമല്ല, ന്നമ്മുടെ ഇന്ത്യയിൽ തന്നെ.

തെലങ്കാനയിലെ ഹൈദരാബാദിന് അടുത്താണ് ഈ സ്ഥലം വരുന്നത്. കൃഷ്‌ണ നദി തീരത്ത് സ്ഥിതി ചെയ്യുന്ന സോമസില എന്ന പ്രദേശത്തെയാണ് ‘മിനി മാലിദ്വീപ്’ എന്ന് വിളിക്കുന്നത്. ഹൈദരാബാദിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ സഞ്ചരിച്ചാൽ ഇവിടെയെത്തും. മാലിദ്വീപിലെ കാഴ്‌ചകൾക്ക് സമാനമായ കാഴ്‌ചകള്‍ ഇവിടെ കാണാന്‍ സാധിക്കും. ഫോട്ടോ ഷൂട്ടിനും മറ്റുമാണ് മിക്ക ആളുകളും ഇവിടെ എത്തുന്നത്. കടലിലേക്കിറങ്ങി നിൽക്കുന്ന റിസോർട്ടുകൾ, വാട്ടർ ആക്‌റ്റിവിറ്റീസ് എല്ലാം ഇവിടെ എത്തിയാൽ ആസ്വദിക്കാം.

ഇന്ത്യയുടെ നയാഗ്ര

നയാഗ്രയോളം സൗന്ദര്യം നിറഞ്ഞ ഒരിടം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. വേനൽ അവധിക്ക് പോകാൻ പറ്റിയ ഒരിടമാണിത്. പറഞ്ഞ് വരുന്നത് ഛത്തീസ്‌ഗഢിലെ ചിത്രകൂട് വെള്ളച്ചാട്ടത്തെ കുറിച്ചാണ്. ഇന്ദ്രാവതി നദിയിലാണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മൂന്ന് മീറ്റർ വീതിയുണ്ട് ഈ വെള്ളച്ചാട്ടത്തിന്. ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ബസ്‌തര്‍ ജില്ലയിലാണ് ഈ വെള്ളച്ചാട്ടം.

ഡാര്‍ജീലിങ് ഹില്‍ സ്‌റ്റേഷന്‍

വെസ്‌റ്റ് ബംഗാളിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാര്‍ജീലിങ് ഹില്‍ സ്‌റ്റേഷന്‍. ഫാമിലിയുമായി പോകാൻ പറ്റിയ ഒരു സ്ഥലമാണിത്. തേയിലത്തോട്ടങ്ങളും കാഞ്ചന്‍ജംഗ മലനിരകളുടെ കാഴ്ച്ചകളും എല്ലാം കൊണ്ട് മനോഹരമാണ് ഈ സ്ഥലം. ഏകദേശം 86 ടീ എസ്‌റ്റേറ്റുകള്‍ ഇവിടെയുണ്ട്. ഇവിടെയെത്തിയാല്‍ അതും കൂടുതലായി ആസ്വദിക്കാം. പ്രശസ്‌തമായ ഡാര്‍ജീലിങ് ടീയുടെ ഉത്ഭവം ഇവിടെയാണ്. 1881ല്‍ ആരംഭിച്ച ഡാര്‍ജീലിങ് ടോയ് ട്രെയിൻ, മൊണാസ്ട്രികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല, ഡാര്‍ജീലിങ്-റംഗീത് വാലി പാസഞ്ചര്‍ റോപ്‌വെ കേബിള്‍ കാര്‍ തുടങ്ങിയവയാണ് ഡാര്‍ജീലിങ്ങിലെ പ്രധാന കാഴ്‌ചകൾ.

അരക്കു താഴ്‌വര

ആന്ധ്രപ്രദേശിലെ ഒരു ഹില്‍സ്‌റ്റേഷനാണ് അരക്കു താഴ്‌വര. വിശാഖപട്ടണത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണിത്. വിശാഖപട്ടണത്ത് നിന്ന് ഇവിടേക്ക് ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്. 58 തുരങ്കങ്ങളും 84 പാലങ്ങളും കടന്ന് വേണം ഇവിടെ എത്താൻ. കാപ്പിക്കൃഷിക്കും പേരുകേട്ട സ്ഥലമാണ് അരക്കു. ബോറ ഗുഹകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വർഷങ്ങൾ പഴക്കമുള്ള ബോറ ഗുഹകളും ഇവിടെ വന്നാൽ കാണാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here