സസ്പെൻഷനിലായിരുന്ന ഡെ. തഹസിൽദാർ മരിച്ചു

0
58
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ് ഇട്ട് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയില്‍ താമസിക്കുന്ന മാവുങ്കാല്‍ സ്വദേശി എ പവിത്രന്‍(56) ആണ് മരിച്ചത്. കുറെ നാളായി ചികിത്സയിലായിരുന്ന പവിത്രൻ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍ (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക (പത്താംക്ലാസ് വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്).
കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദ് വിമാന അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി നായർ മരിച്ചത്. മരണ വാർത്തവന്നതിനൊപ്പം അവരെ ലൈംഗികമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ അറസ്റ്റുചെയ്തിരുന്നു. മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അന്ന് വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് ആയിരുന്ന പവിത്രനെതിരെ വ്യാപകമായ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here