അർക്കാ വെർട്ടിക്കൽ ഗാർഡൻ പദ്ധതി

0
30

കേരള സർക്കാരിന്റെ സംസ്ഥാന ഫോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിലാണ് അർക്ക വെർട്ടിക്കൽ ഗാർഡൻ എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പ്രകാരം ബെംഗളൂരുവിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത യുസർ-ഫ്രണ്ട്ലി വെർട്ടിക്കൽ ഗാർഡൻ ഘടനകളെ ജനകീയമാക്കുക എന്ന ഉദ്ദേശവും ഇതിനുണ്ട്. കുടുംബങ്ങൾക്ക് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതമായി കഴിക്കാവുന്ന പച്ചക്കറികളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഈ പദ്ധതി സഹായിക്കും. നഗര – ഗ്രമാങ്ങളിൽ സ്വയം പോഷകസുരക്ഷ നേടുകയും പച്ചക്കറികൾ അടക്കമുള്ളവ വളർത്തിയെടുക്കാനും സഹായിക്കുന്നു. പ്രധാനമായും കേരളത്തിൽ താമസിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്.

അർക്കാ വെർട്ടിക്കൽ ഗാർഡൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ

അർക്ക വെർട്ടിക്കൽ ഗാർഡന്റെ ഒരു യൂണിറ്റിന്റെ ആകെ ചെലവ്: 22,100 രൂപ. യൂണിറ്റിന് സബ്സിഡി തുകയായി 15,525 രൂപ. ഗുണഭോക്തൃ സംഭാവനയായി യൂണിറ്റിന് 6,575 രൂപയാണ്.

പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന സഹായങ്ങളും നൽകുന്നു

ഒരു ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ ഘടന സ്ഥാപിക്കാൻ സാധിക്കും.

ചെടികൾ സമ്പുഷ്ടമായി നടുന്നതിന് ചകിരിചിചേർ ഉൾപ്പെടുന്ന 80 കിലോഗ്രാം ഭാരമുള്ള നാല് നിരകളുള്ള 16 ചട്ടികൾ.

ചീര, മുളക്, അമരാന്തസ്, വഴുതന, ക്ലസ്റ്റർ പയർ തുടങ്ങിയ വിവിധ വിളകളുടെ വിത്തുകൾ.

സസ്യ പോഷണ, സംരക്ഷണ വസ്തുക്കൾ

25 ലിറ്റർ ശേഷിയുള്ള വെള്ളം സംഭരിക്കാനുള്ള സൗകര്യം

ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം

അർക്കാ വെർട്ടിക്കൽ ഗാർഡൻ യോഗ്യതകൾ

  1. കേരളത്തിലെ സ്ഥിരതാമസമാക്കിയ വ്യക്തിയായിരിക്കണം.
  2. ഒരു കുടുംബത്തിന് ഒരു യൂണിറ്റ് മാത്രമാണ് ലഭിക്കുക
  3. അപേക്ഷയ്ക്ക് ആധാർ നമ്പർ ആവശ്യമാണ്.
  4. സാമ്പത്തിക പരിമിതികളൊന്നുമില്ലെങ്കിലും, യൂണിറ്റിന്റെ ശേഷിക്കുന്ന ചെലവ് (6,575 രൂപ) അപേക്ഷകർ നൽകേണ്ടതുണ്ട്.
  5. അപേക്ഷകൻ കഴിഞ്ഞ വർഷം അർക്ക വെർട്ടിക്കൽ ഗാർഡൻ ഘടന ഉപയോഗിച്ചിരിക്കരുത്.
  6. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here