സ്വര്‍ണവില വര്‍ധിച്ചു; ഇടിവിന് ശേഷം വീണ്ടും തിരിച്ചു കയറുന്നു;

0
33

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. വമ്പന്‍ ഇടിവിന് ശേഷമാണ് ഇന്ന് ( ഒക്‌ടോബര്‍ 24) സംസ്ഥാനത്ത് വില വര്‍ധിച്ചത്. വ്യാഴാഴ്‌ച 600 രൂപ കുറഞ്ഞ് പവന് 91,720 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 75 രൂപ കുറഞ്ഞ 11,465 രൂപയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്‌ച ഗ്രാമിന് 35 രൂപ വര്‍ധിച്ച് 11,500 രൂപയായി. പവന് 92,000 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,460 രൂപയായി ഉയര്‍ന്നു. 14 കാരറ്റിന് 7, 370 രൂപയാണ്. 9 കാരറ്റിന് 4,765 രൂപയാണ്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 165 രൂപ തന്നെയാണ് വില.

കഴിഞ്ഞ ദിവസം തുടര്‍ച്ചയായി രാജ്യാന്തര വില പിന്നോട്ടടിച്ചതാണ് കേരളത്തില്‍ വില കുറയാന്‍ കാരണമായത്. റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില ഇടിയാന്‍ കാരണമായത്. മാത്രമല്ല ഡോളര്‍ കരുത്താകുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ സ്വര്‍ണ വില

വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 23) പവന് ഒറ്റയടിക്ക് 2,480 രൂപയാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് വില 310 രൂപ താഴ്‌ന്ന് 11,660 രൂപയുമെത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയായി. 14 കാരറ്റ് സ്വർണത്തിന് വില 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമായിരുന്നു ബുധനാഴ്‌ചത്തെ നിരക്ക്.

സംസ്ഥാനത്ത് (ഒക്‌ടോബര്‍ 22) ബുധനാഴ്‌ച സ്വര്‍ണവിലയില്‍ വലിയ മാറ്റമാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് ഗ്രാമിന് 11, 465 രൂപയും പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 9,430 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് 7,350 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് 4,750 രൂപയാണ് ഇപ്പോള്‍ നിരക്ക്. ഇതോടെ രണ്ടു ദിവസത്തിനിടെ 5,640 രൂപ സ്വര്‍ണ വിലയില്‍ കുറവുണ്ടായി.

വെള്ളി വിലയും കുറഞ്ഞിരുന്നു. 175 രൂപയില്‍ നിന്ന് 10 രൂപ കുറഞ്ഞ് 165 രൂപയായിട്ടുണ്ട്. ഗോൾഡ് ഇടിഎഫുകൾക്ക് പുറമേ സിൽവർ ഇടിഎഫിലേക്കും ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചതോടെയാണ് വെള്ളി വിലയിലും ഇടിവുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 21) ഉച്ചയ്ക്ക്ശേഷം നിക്ഷേപകരേയും ആഭരണ പ്രേമികളേയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണ വില കുത്തനെ കുറഞ്ഞിരുന്നു. പവന് 1600 രൂപയായിരുന്നു കുറഞ്ഞത്. പവന് 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലെത്തി.

ബുധനാഴ്‌ച (ഒക്‌ടോബര്‍ 22) സ്വര്‍ണവില രണ്ടുതവണയാണ് കുറഞ്ഞത്. ഒറ്റ ദിവസത്തില്‍ മാത്രം 3,440 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേം 960 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 92,320 രൂപയായി. ഗ്രാമിന് 10,540 എന്ന നിരക്കിലായിരുന്നു വ്യാപാരം.

സുരക്ഷിത നിക്ഷേപം

വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാന്‍ ആളുകള്‍ താത്‌പര്യം കാണിക്കുന്നുണ്ട്.

ഡോളര്‍- രൂപവിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് രാജ്യാന്തര വില നിര്‍ണയിക്കപ്പെുന്നത്.

സ്വര്‍ണവിലയില്‍ ഇടിവുണ്ടാവാന്‍ കാരണം

സ്വര്‍ണ ഇടിഎഫിലെ ലാഭമെടുപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിവ് ഉണ്ടാവാന്ക കാരണമായത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്‌ച നടത്തുന്നതിനാൽ യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടൻ അവസാനിക്കുമെന്നതും സ്വര്‍ണവില കുറയാന്‍ സഹായകരമായി. മലേഷ്യയില്‍ വച്ച് ഇരുരാജ്യങ്ങളും വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ രണ്ടു വലിയ സാമ്പത്തിക ശക്തികൾ തമ്മിലെ പിണക്കം മാറുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണർവാകും. ഇത് സ്വർണത്തിന് തിരിച്ചടിയാണ്.

വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ഷട്ട്ഡൗൺ ഉടൻ അവസാനിച്ചേക്കാമെന്നുമുള്ളതിനാലാണ് സ്വര്‍ണ വിലയിലുണ്ടായ കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here