തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ ഗൂഢാലോചന തെളിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോൺഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങൾക്കെതിരെ നാളെ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഇറങ്ങി അടൂർ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.