പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന നടപടികള്‍ ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍

0
56

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന നടപടികള്‍ ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായതിനാലാണ് ഇന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനം പഴയ പാര്‍ലമെന്റ് ഹൗസിലാണ് നടന്നത്.

ഇന്ന് രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിന് മുന്നില്‍ ഫോട്ടോ സെഷന്‍ ഉണ്ടായിരിക്കും. ഇതിനുശേഷം രാവിലെ 11 മുതല്‍ പുതിയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി ആരംഭിക്കും. ഇതില്‍ പാര്‍ലമെന്റിന്റെ ചരിത്രപൈതൃകവും പരാമര്‍ശിച്ച് 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുക്കും.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പീയുഷ് ഗോയല്‍, മനേകാ ഗാന്ധി, ഷിബുസോറന്‍, മന്‍മോഹന്‍ സിങ് എന്നിവര്‍ സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കും.

ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ എംപിയായതിനാലാണ് മനേക ഗാന്ധിക്ക് സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന വ്യക്തിയാണ്. ലോക്സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതല്‍ എംപിമാരുള്ളത് ഷിബുസോറനാണ്. അതിനാല്‍ അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കും.രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.35 വരെയാണ് പരിപാടി. ഇതിനുശേഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1:15ന് ലോക്സഭാ നടപടികള്‍ ആരംഭിക്കും.

ഭരണഘടനയുടെ പകര്‍പ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് കാല്‍നടയായി എത്തും. കൂടാതെ എല്ലാ എംപിമാരും പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് കാല്‍നടയായി അദ്ദേഹത്തെ അനുഗമിക്കും.ഇതിന് പിന്നാലെ വനിതാ സംവരണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here