“റീട്ടെയ്ൽ രംഗത്തെ ഓസ്കാർ” എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണ് “റീട്ടെയ്ൽ പ്രഫഷണൽ ഓഫ് ദ ഇയർ”. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്സ് ആൻഡ് റീട്ടെയ്ലേഴ്സ് മിന മേഖലയിലെ റീട്ടെയ്ൽ പ്രഫഷണൽ ഓഫ് ദ ഇയറായി വി. നന്ദകുമാറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറാണ്.
ദുബായിയിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025ലായിരുന്നു പ്രഖ്യാപനം. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ റീട്ടെയ്ൽ വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. റീട്ടെയ്ൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമെന്ന് എംഇഎസ്സിആർ വിലയിരുത്തി. ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവിവളർച്ചയ്ക്ക് കൂടി വേഗതപകരുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.
25 വർഷത്തിലേറെയായി മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ. അദേഹം. ലുലു ഗ്രൂപ്പിന്റെ 24 രാജ്യങ്ങളിലേറെയുള്ള 300ലധികം പ്രഫഷണലുകളെ നയിക്കുന്ന . അദേഹം ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കമ്യൂണിക്കേഷൻ പ്രഫഷണലാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിംഗ് പ്രഫഷണലായി ഫോബ്സ് മാസികയും ഖലീജ് ടൈസും വി. നന്ദകുമാറിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
ലുലു ഗ്രൂപ്പിനെ കൂടാതെ, മാജിദ് അൽ ഫുതൈം, എമാര്‍ മാൾസ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചു. റീട്ടെയ്ലർ ഓഫ് ദ ഇയർ, ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ, സസ്റ്റൈനബിളിറ്റി ഇനീഷേറ്റീവ് ഓഫ് ദ ഇയർ, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളും സമ്മാനിച്ചു. എം.ഇ.എസ്.സി.ആര് റീട്ടെയ്ല്‍ കോണ്‍ഗ്രസ് 2025ല്‍, റീട്ടെയ്ല്‍ രംഗത്തെ മുന്‍നിര ഗ്രൂപ്പുകള്‍, മാള്‍ ഡെവലപ്പേഴ്സ്, സീനിയര്‍ പ്രൊഫഷണലുകള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു







