“ഡിറ്റ് വാ”  ( Ditwah )  ചുഴലിക്കാറ്റ് രൂപപ്പെട്ടു.

0
70

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി  സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം (Deep Depression ) ഡിറ്റ് വാ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഡിറ്റ് വാ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30  രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ശ്രീലങ്കൻ തീരത്തിനടുത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയ ‘ഡിറ്റ്‌വാ’ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. നിലവിൽ ഈ ന്യൂനമർദ്ദത്തെ ചുഴലിക്കാറ്റായിട്ടാണ് കണക്കാക്കുന്നതെന്നും, കടുത്ത ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെക്കൻ തീരദേശ ആന്ധ്രയിലും രായലസീമയിലും കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,  കോഴിക്കോട്,  ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.  കൂടാതെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നവംബർ 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

 ചുഴലിക്കാറ്റുകളുടെ പേരിടൽ: 13 വടക്കേ ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങൾ ഉൾപ്പെടുന്ന WMO/ESCAP (യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് ദി പസഫിക്) പാനൽ ഓൺ ട്രോപ്പിക്കൽ സൈക്ലോൺസ് ആണ് അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും പേരിടൽ നിയന്ത്രിക്കുന്നത്. സോക്കോത്ര ദ്വീപിലെ ഡെറ്റ്‌വാ ലഗൂണിനെ പരാമർശിച്ചാണ് യെമൻ ഈ ചുഴലിക്കാറ്റിന് ‘ഡിറ്റ്‌വാ’ എന്ന് പേര് നൽകിയത്.

“Diwa” എന്ന വാക്കിന്റെ മലയാളം അർത്ഥം, മികച്ച കഴിവുകളുള്ള ഒരു പ്രശസ്തയായ സ്ത്രീ എന്നാണ്. ഈ പദം ഒരു വ്യക്തിയെ “സഹായിക്കുന്നയാൾ”, “ആവശ്യപ്പെടുന്നയാൾ” എന്നിങ്ങനെയുള്ള ഗുണങ്ങളുള്ള വ്യക്തിയെന്നും സൂചിപ്പിക്കാം.  ഒരു നടിയോ മറ്റ് പ്രശസ്തയായ വ്യക്തിയോ ആകാം ഇത്. ഈ പദം ഒരു വ്യക്തിയെ “സഹായിക്കുന്നയാൾ”, “ആവശ്യപ്പെടുന്നയാൾ” എന്നിങ്ങനെയുള്ള ഗുണങ്ങളുള്ള വ്യക്തിയെന്നും സൂചിപ്പിക്കാം.  “ദേവത” ( দেব -Deva), “ദിവ്യത്വം” (divine) എന്ന വാക്കിന്റെ ലാറ്റിൻ രൂപമാണ് “diva”.

LEAVE A REPLY

Please enter your comment!
Please enter your name here