ബുധനാഴ്ചയും മലയാള വർഷം 1201-ാം ആണ്ട് ധനുമാസം 16-ാം തീയതിയും അതുപോലെ ഹിന്ദു മാസമായ പൗഷമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി #സ്വർഗ്ഗവാതിൽഏകാദശി അഥവാ #വൈകുണ്ഡഏകാദശി . എന്നു അറിയപ്പെടുന്നു
ഏകാദശി 30 ാം തീയതിയോ 31- നോ
ഗര്‍ഗസംഹിത:യിൽ ഇങ്ങനെ പറയുന്നു
🌹ദശമിശേഷ സംയുക്താ
ഗാന്ധാര്യ സമുപോഷിതാ
തസ്യാ പുത്രശതം നഷ്ടം
തസ്മാത്താം പരിവര്‍ജയേത്
ദശമ്യനുമതാ യത്ര തിഥിരേകാദശീ
ഭവേത് തത്രാപത്യ വിനാശ: സ്യാത്
പരെദ്യ നരകം വ്രജേത്.🌹
അതുപോലെ സ്കന്ദപുരാണത്തിലും ഇങ്ങനെ പറയുന്നു
🌹ഏകാദശീ തു സര്‍വ്വകാര്യേഷു
ദ്വാദശീ സംയുതാ ഗ്രാഹ്യാ
രുദ്രേണ ദ്വാദശീയുക്തേതി
ഏകാദശീ ന കര്‍തവ്യാ
ദശമീസംയുതാ വിഭോ:🌹
അതുകൊണ്ടാണ് ദശമി ബന്ധമുള്ള ഏകാദശി എടുക്കണ്ട ദ്വാദശി വ്രതം അനുഷ്ഠിക്കാൻ പറയുന്നത് അതായത്
ദശമിയുള്ള ദിവസം ഏകാദശിവ്രതം നോറ്റിയ ഗാന്ധാരിയ്ക്ക് 100 പുത്രന്മാര്‍ നഷ്ടമായെന്നും ആകയാല്‍ ദശമി തിഥിയുള്ള ദിവസം വരുന്നത് ഒഴിവാക്കി അടുത്ത ദിവസം ആ ഏകാദശി ആചരിക്കണമെന്നുമാണ് ഈ ശ്ലോകത്തിൽ പറയുന്നത് ദശമി തിഥി, പ്രഭാതത്തില്‍ വരുന്ന ദിവസം ഏകാദശി ആചരിക്കരുതെന്നു നമ്മുടെ പുരാണങ്ങൾ പറയുന്നു.
ചില കലണ്ടറുകളിൽ 30-ാ തീയതി ആണ് ഏകാദശി കൊടുത്തിരിക്കുന്നത്. എന്നാൽ
ഗുരുവായൂര്‍, പത്മനാഭ സ്വാമിക്ഷേത്രം, തിരുവമ്പാടി എന്നീ പുണ്യക്ഷേത്രങ്ങളില്‍ വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി 31-12-2025 ബുധനാഴ്ച്ചയാണ്. അതുപോലെ ശ്രീരംഗം ക്ഷേത്രം തിരുപ്പതി എല്ലാം 31 -ന് ആണ് ഏകാദശി ആചരിക്കുന്നത്.
സാക്ഷാൽ വൈകുണ്ഡ നാഥൻ എഴുന്നള്ളി വരുന്ന ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശി ഈ ദിവസം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. നമുക്കും ഭഗവാൻ്റെ സ്വർഗ്ഗത്തിൽ എത്താം ആ വൈകുണ്ഠ ത്തിലൂടെ കടന്നു പുറത്തെത്തുമ്പോൾ കിട്ടുന്ന സന്തോഷം അനുഭൂതി ആണ് നമ്മുടെ വർത്തമാനകാലത്തിലെ മോക്ഷം എല്ലാവരും തങ്ങളാൽ കഴിയും പോലെ ഏകാദശി നോറ്റ് ഭഗവാൻ്റെ സന്നിധാനത്ത് വരുവാൻ ശ്രമിക്കണേ അന്നേ ദിവസം ശ്രീപദ്മനാഭ സ്വാമി ഗരുഡവാഹനത്തിൽ ശീവേലിക്ക് രാജാധിരാജനായ് എഴുന്നള്ളി വരും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ എല്ലാവരും പങ്കുകൊള്ളു ഇല്ലെങ്കിൽ ഏതെങ്കിലും വിഷ്ണുക്ഷേത്രത്തിൽ പോയി ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നത് സ്വർഗ്ഗത്തിലെത്തിയ പുണ്യം ലഭിക്കുമെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചുവരുന്നു.
വ്രതാനുഷ്ഠാനം.
ഏകാദശിയിൽ പരിപൂർണ്ണമായോ അനാരോഗ്യമുള്ളവർ കാൽവയർ ഭക്ഷണം കഴിച്ചോ ഉപവസിക്കണം. എണ്ണ തേച്ച് കുളി പാടില്ല. പകലുറക്കവും പാടില്ല. ബ്രാഹ്മമുഹൂർത്തിൽ എഴുന്നേറ്റ് കുളി കഴിഞ്ഞ് നെയ്വിളക്ക് കത്തിച്ച് ഭഗവാൻ വിഷ്ണുവിനെ ധ്യാനിക്കണം. തുടർന്ന് അവസരമുള്ളവർ ഒരു വൈഷ്ണവക്ഷേത്ര ദർശനവും നിങ്ങളാൽ കഴിയുന്ന വഴിപാടുകളും ചെയ്ത് പ്രാർത്ഥിക്കണം. ക്ഷേത്രത്തിൽ പോകുമ്പോൾ പുഷ്പം, മാല, എണ്ണ, നെയ്യ് എന്നിവയിലൊന്ന് കരുതാൻ മറക്കരുത്. ക്ഷേത്രത്തിൽ ഇരുന്ന് വിഷ്ണു-അഷ്ടോത്തരമോ വിഷ്ണുസഹസ്രനാമമോ ഭക്തിയോടെ ജപിക്കുക. ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം കണ്ഠത്തിൽ നിന്ന് മുറിയാതെ ജപിച്ചു കൊണ്ടേയിരുക്കുക . വെള്ള, മഞ്ഞ എന്നീ വസ്ത്രമോ അല്ലെങ്കിൽ ഇവ ഉൾപ്പെടുന്ന വസ്ത്രമോ ധരിച്ചാൽ ഒത്തിരി നല്ലത് . പക്ഷെ അതൊന്നും നിർബ്ബന്ധവുമല്ല. നമ്മുടെ വിശ്വാസം അതാണ് എല്ലാം
ഏകാദശിയിൽ വരുന്ന ‘ഹരിവാസരം’ എന്ന ഏറ്റവും മഹനീയമായ പുണ്യ സമയമാണ് ആ സമയം ഭഗവാൻ്റെ നാമങ്ങൾ ഉറക്കെ ഉറക്കെ ജപിക്കുക
ഏകാദശി ആചരിക്കുന്നതിന്റെ അടുത്ത ദിവസം അതായത് ദ്വാദശി ഇപ്രാവശ്യം ത്രയോദശി രാവിലെ മലരും തുളസിയിലയുമിട്ട തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. വെറും വെള്ളമാണെങ്കിലും കുടിക്കാം തുളസി മാത്രവും ആവാം ഇതിന് ‘പാരണ വീടുക’ എന്നാണ് പറയുന്നത്. പാരണ വീടുമ്പോൾ ദോക്ഷ്യോഹും” പുണ്ഡരീകാക്ഷ ശരണം മേ
ഭവാച്യുതാ എന്നു ജപക്കൂ 🙏ഭഗവാനേ… പുണ്ഡരീകാക്ഷാ… ഞാൻ പാരണ ചെയ്യാൻ പോകുകയാണ്, അടിയന് അങ്ങ് ശരണമായി ഭവിക്കേണമേ.🙏🙏
അതുപോലെ ദശമിയുടെ അന്നു തുളസിയില കരുതിവയ്ക്കുക തുളസി യ്ക്ക് വെള്ളം നല്കി തുളസീമന്ത്രം ജപിക്കുക.
നമഃ തുളസീ കല്യാണീ
നമോ വിഷ്‌ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവീ
നമോ സമ്പത്ത് പ്രദായനീ
ഹരിതീർത്ഥം
പ്രസീദ തുളസീദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ് ഭൂതേ
തുളസീ ത്വാo നമാമ്യഹം
സർവ്വം ശ്രീനാരായണാർപ്പണമസ്തു🙏🙏🕉️🕉️🕉️






