പ്രതിരോധ മേഖലയിൽ അമേരിക്കയുമായി കൈകോർത്ത് ഇന്ത്യ;

0
53

ഇന്ത്യയുമായുള്ള യുഎസ് സൈനിക ഇടപെടൽ വിപുലീകരിക്കുന്നതിനും ഇന്തോ-പസഫിക് നയത്തിൻ്റെ ഭാഗമായി ക്വാഡ് വഴി കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് ബില്ല്.

നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്‌ടിൽ (എൻ‌ഡി‌എ‌എ) ഒപ്പ് വച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള യുഎസ് സൈനിക ഇടപെടൽ വിപുലീകരിക്കുന്നതിനും ഇന്തോ-പസഫിക് നയത്തിൻ്റെ ഭാഗമായി ക്വാഡ് വഴി കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് ബില്ല്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു അനൗപചാരിക തന്ത്രപരമായ ഫോറമാണ് ക്വാഡ്. 2026 സാമ്പത്തിക വർഷത്തേക്കുള്ള ബില്ലിലാണ് ട്രംപ് ഒപ്പ് വച്ചത്.

ദേശിയ സുരക്ഷയ്‌ക്കായി 890 ബില്യൺ ഡോളർ ചെലവ് വരുന്ന നിയമമാണ് പാസായത്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെ മുന്നോട്ട് നയിക്കുന്നതിനും ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ഉൾപ്പെടെ ഇന്ത്യയുമായുള്ള ഇടപെടൽ വിപുലീകരിക്കാനും എൻ‌ഡി‌എ‌എ ലക്ഷ്യമിടുന്നു.

വിദേശ ഭീഷണികളിൽ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുന്നതാണ് ബില്ലെന്ന് ട്രംപ് പറഞ്ഞു. “എൻ്റെ ശക്തിയിലൂടെ സമാധാന അജണ്ട നടപ്പിലാക്കുന്നതിനും, ആഭ്യന്തര, വിദേശ ഭീഷണികളിൽ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും യുദ്ധ വകുപ്പിനെ പ്രാപ്‌തമാക്കുകയാണ്” – ട്രംപ് വ്യക്തമാക്കി.

എന്താണ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്‌ട്

ഇന്ത്യയുമായുള്ള വിപുലമായ ഉഭയകക്ഷി, ബഹുരാഷ്ട്ര സൈനിക ഇടപെടലുകൾ, സൈനികാഭ്യാസങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കൽ, പ്രതിരോധ വ്യാപാരം വർധിപ്പിക്കൽ, മാനുഷിക സഹായത്തിലും ദുരന്തത്തിലും സഹകരണം എന്നിവയും എൻ‌ഡി‌എ‌എ ബില്ല് പ്രധാനം ചെയ്യുന്നു. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ സ്ട്രാറ്റജിക് സെക്യൂരിറ്റി ഡയലോഗിന് കീഴിലുള്ള ആണവ ബാധ്യതാ നിയമങ്ങളെക്കുറിച്ച് യുഎസ്-ഇന്ത്യ സംയുക്ത വിലയിരുത്തൽ വേണമെന്നും നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്‌ടിൽ പറയുന്നു.

2008ലെ സിവിൽ ആണവ കരാർ, ആഭ്യന്തര ആണവ ബാധ്യതാ നിയമങ്ങൾ എന്നിവ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി യോജിപ്പിക്കണം. സിവിൽ ആണവ സഹകരണവുമായി ബന്ധപ്പെട്ട സംയുക്ത നയതന്ത്ര വ്യവസ്ഥകള്‍ വികസിപ്പിക്കുന്നതിന് കൺസൾട്ടേറ്റീവ് സംവിധാനം സ്ഥാപിക്കണം. ഇന്ത്യയുമായുള്ള റഷ്യയുടെ സൈനിക സഹകരണവും ഇന്തോ-പസഫിക് മേഖലയെയും മറ്റ് മേഖലകളെയും ബാധിക്കുന്ന റഷ്യയുടെ വിശാലമായ സൈനിക നിലപാടിലും അമേരിക്കയുടെ വിലയിരുത്തലുകൾ ആവശ്യമാണ്.

കൂടാതെ ഇന്ത്യൻ മഹാസമുദ്ര അതിർത്തിയ്‌ക്കായി ഒരു അംബാസഡറെ നിയമിക്കുന്നതിനും എൻ‌ഡി‌എ‌എ അംഗീകാരം നൽകുന്നു. ഇന്ത്യൻ മഹാസമുദ്രം പങ്കിടുന്ന രാജ്യങ്ങളിലുടനീളമുള്ള യുഎസ് നയതന്ത്ര ശ്രമങ്ങളെ ഏകോപിപ്പിക്കുകയും മേഖലയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിനും ബില്ല് ശിപാർശ ചെയ്യുന്നു. നിയമം പ്രാബല്യത്തിൽ വന്ന് 180 ദിവസത്തിനുള്ളിൽ അഞ്ച് വർഷത്തേക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് കോൺഗ്രസിന് റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും എന്താണ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്‌ട് ആലശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here