സൂപ്പർ ലീഗ് കേരള ഫൈനല്‍ പോര് ഇന്ന്, ആര് ജയിക്കും?

0
50

ആദ്യ സെമിയിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള കാലിക്കറ്റ് എഫ്സിയെ തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ മലപ്പുറം എഫ്സിയെ 3-1 ന് തോൽപ്പിച്ചാണ് തൃശൂർ മാജിക് എഫ്‌സി ഫൈനൽ യോഗ്യത നേടിയത്.

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ലീഗ് കേരള ഫൈനൽ പോര് ഇന്ന്. കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്.

കണ്ണൂരിലെ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്കാണ് മത്സരം. ആദ്യ സെമിയിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള കാലിക്കറ്റ് എഫ്സിയെ തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ മലപ്പുറം എഫ്സിയെ 3-1 ന് തോൽപ്പിച്ചാണ് തൃശൂർ മാജിക് എഫ്‌സി ഫൈനൽ യോഗ്യത നേടിയത്.

കന്നിക്കിരീടം ലക്ഷ്യമിട്ട് ഇരുടീമും ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടത്തിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫൈനല്‍ അങ്കത്തില്‍ കണ്ണൂരിനാണോ, അതോ തൃശൂരിനാണോ സാധ്യതയെന്ന് നമുക്ക് നോക്കാം.

ഫുട്‌ബോള്‍ ആയതുകൊണ്ട് തന്നെ ഏതൊരു മത്സരവും പ്രവചനാതീതമാണ്. സെക്കൻഡുകള്‍ക്കുള്ളില്‍ ഫലം മാറിമറിയുന്ന മത്സരങ്ങള്‍ കൃത്യമായി പ്രവചിക്കാൻ കഴിയില്ല, അത് തന്നെയാണ് ഇതിൻ്റെ മനോഹാരിതയും. എങ്കിലും സൂപ്പര്‍ ലീഗ് കേരളയില്‍ ഇരുടീമുകളും തമ്മിലുള്ള പ്രകടനം താരതമ്യം ചെയ്‌ത് ആര്‍ക്കാണ് സാധ്യതയെന്ന് നോക്കാം.

ആരാണ് മുന്നില്‍

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും തമ്മില്‍ നാല് മത്സരങ്ങളാണ് രണ്ട് സീസണില്‍ കളിച്ചത്. ഇതില്‍ മൂന്ന് മത്സരങ്ങളില്‍ കണ്ണൂര്‍ ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ലീഗ് ചരിത്രത്തില്‍ ഇതുവരെ തൃശൂരിന് കണ്ണൂരിനെ തോല്‍പ്പിക്കാനായിട്ടില്ല. കണക്കുകള്‍ ഇതാണെങ്കിലും തൃശൂര്‍ പുതുചരിത്രം സൃഷ്‌ടിക്കുമോ എന്ന് കണ്ടറിയണം.

ആദ്യ മത്സരം (2024 സെപ്റ്റംബർ 9): സൂപ്പർ ലീഗിൻ്റെ ആദ്യ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തൃശൂരിനെതിരെ കണ്ണൂർ 2-1 ന് വിജയിച്ചു. ആദ്യം ഒരു ഗോളിന് പിന്നിലായിരുന്ന കണ്ണൂർ, രണ്ടാം പകുതിയിൽ ഡേവിഡ് ഗ്രാൻഡെ, അൽവാരോ അൽവാരസ് എന്നിവർ നേടിയ ഗോളുകളിലൂടെയാണ് തിരിച്ചുവന്നത്.

രണ്ടാം മത്സരം (2024 ഒക്ടോബർ 5): കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും കണ്ണൂർ വാരിയേഴ്‌സ് 2-1 ന് വിജയിച്ചു. നാലാം മിനിറ്റിൽ എം.എം. അർജുനിലൂടെ തൃശൂർ മുന്നിലെത്തിയെങ്കിലും അഡ്രിയാൻ സാൻഡിനെറോ, റിഷാദ് ഗഫൂർ എന്നിവരുടെ ഗോളുകളിൽ കണ്ണൂർ ജയം പിടിച്ചെടുത്തു.

മൂന്നാം മത്സരം (2025 നവംബർ 7): ലീഗ് ഘട്ടത്തിലെ ഈ മത്സരം 0-0 സമനിലയിൽ കലാശിച്ചു.

നാലാം മത്സരം (2025 ഡിസംബർ 2): തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ കണ്ണൂർ 2-0 ന് തൃശൂരിനെ പരാജയപ്പെടുത്തി. അസിയർ ഗോമസ്, എബിൻദാസ് യേശുദാസൻ എന്നിവരായിരുന്നു സ്കോറർമാർ.

ഇന്നത്തെ ഫൈനല്‍ പോര് എങ്ങനെ തത്സമയ കാണാം?

ടെലിവിഷൻ

  • Sony Sports Ten 2: സോണി സ്പോർട്സ് നെറ്റ്‌വർക്ക് ഈ സീസണിലെ പ്രധാന പ്രക്ഷേപണ പങ്കാളിയാണ്.
  • DD Malayalam: ദൂരദർശൻ മലയാളം ചാനലിലും മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഓൺലൈൻ സ്ട്രീമിംഗ്

  • Sports.com: Sports.com വെബ്സൈറ്റിലൂടെ മത്സരങ്ങൾ തത്സമയം കാണാം.
  • JioTV: ഡിഡി മലയാളം ചാനൽ ലഭ്യമായതിനാൽ JioTV ആപ്പിലൂടെയും തത്സമയം കളി കാണാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here