പതിനേഴാമത്തെ വയസ്സിൽ അമ്പതുകാരനായ എൻ്റെ ഭർത്താവിൽ നിന്ന് രണ്ട് മാസം ഗർഭിണിയായിരിക്കേയാണ് വീട്ടിലൊരു ആൺകുട്ടി കയറി വന്നത്..
ആരാണെന്ന് ചോദിച്ചപ്പോൾ ടൈഗർ പ്രഭാകർ അച്ഛനാണെന്ന് പറഞ്ഞൂ..
എനിക്കതപ്പോൾ വിശ്വസിക്കാൻ കൂടി കഴിഞ്ഞില്ല..അങ്ങനെ തമ്മിൽ തർക്കമായപ്പോഴാണ് ഞാൻ ആളുടെ നാലാമത്തെ വൈഫാണെന്ന് അറിയുന്നത്.
ആ സമയത്ത്, ഞാൻ ഗർഭിണിയായതിനാൽ,എന്റെ കുട്ടിയുടെ ക്ഷേമത്തിനായി ഞാൻ അവനോടൊപ്പം താമസിച്ചു…ആ സമയത്ത് അയാൾക്ക് മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു…ഇതറിഞ്ഞപ്പോൾ അവനിൽ നിന്ന് വേർപിരിയുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.അതിനിടയിൽ, ഞങ്ങൾക്ക് ഒരു ആൺകുട്ടി ജനിച്ചു.
എന്റെ ഭർത്താവിന്റെ ദൈനംദിന വൈകൃതങ്ങളെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…ഇക്കാരണത്താൽ എന്റെ മകൻ ജനിച്ച് രണ്ട് മാസത്തിന് ശേഷം ഞാൻ വീട് വിട്ടിറങ്ങി..പിന്നെ ഞാൻ അവനോട് അവസാനമായി ഒരു കാര്യം പറഞ്ഞു…നീ മരിച്ചാലും ഞാൻ വരില്ല. ഞാൻ മരിച്ചാലും എന്നെ കാണാൻ വരരുതെന്ന് ഞാനവനോട് പറഞ്ഞു… രണ്ട് വർഷങ്ങൾക്ക് ശേഷം, എന്റെ മകന് രണ്ട് വയസ്സുള്ളപ്പോൾ, എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു..ടൈഗർ പ്രഭാകർ മരിച്ചുവെന്ന് അവർ പറഞ്ഞു.
അവസാനമായി ഞാൻ അവന്റെ മുഖം പോലും കാണാൻ പോലും കൂട്ടാക്കാഞ്ഞത് അന്നങ്ങനെ പറഞ്ഞിറങ്ങി പോന്നത് കൊണ്ടാണ്.. എന്റെ മകനും അച്ഛനൊരു അജ്ഞാതനായ വ്യക്തിയാണ്…പിന്നീട്, അവൻ അഭിനയിച്ച സിനിമകൾ ഞാൻ അവനെ കാണിച്ച്, “ഇതാണ് നിന്റെ അച്ഛൻ” എന്ന് പറയുമായിരുന്നു…എന്റെ മകൻ അതിൽ വലിയ താൽപ്പര്യം കാണിക്കില്ല.
എന്റെ വിവാഹം ഒരു ആകസ്മിക സംഭവമായിരുന്നു..പതിനേഴാം വയസ്സിൽ അച്ഛൻ്റെ പ്രായമുള്ളൊരാളെ സ്നേഹിച്ചത് വീട്ടുകാർ എതിർത്തപ്പോൾ ഞാനിറങ്ങിപ്പോയത് വലിയ തെറ്റായി പോയെന്ന് പിന്നീടാണ് മനസ്സിലായത്.
അഭിനയിച്ച് മടുത്തപ്പോൾ ഒരു കുടുംബം വേണമെന്ന് തോന്നി..അത് അവിവേകമായി പോയി.
.“ചെറുപ്പത്തിൽ അഭിനയിക്കണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല..പക്ഷേ എങ്ങനേയോ ഈ ഫീൽഡിലെത്തി…കുട്ടിക്കാലം മുതൽ ഞാൻ അഭിനയിക്കുന്നുണ്ട്. പക്ഷേ എനിക്ക് എന്തുകൊണ്ടാണ് അധികം അവസരങ്ങൾ ലഭിക്കാത്തതെന്ന് എനിക്കറിയില്ല… ഇത്രയും പണം കിട്ടിയാൽ മാത്രമേ അഭിനയിക്കൂ എന്ന് ഞാൻ പറയുന്നില്ല…ഇങ്ങനത്തെ കഥാപാത്രം വേണമെന്നും ഞാൻ വാശി പിടിച്ചിട്ടില്ല.
പക്ഷേ എന്തുകൊണ്ടാണ് അവർ എന്നെ ഒഴിവാക്കുന്നതെന്ന് എനിക്കറിയില്ല… എന്റെ അമ്മയുടെ മരണശേഷം, വീരപ്പ്, പൊല്ലാതവൻ എന്നീ സിനിമകൾക്ക് ശേഷം എട്ട് വർഷത്തേക്ക് ഞാൻ അഭിനയിക്കാതിരുന്നു…കഴിവുള്ള നടിമാർ ഇല്ലെന്ന് അവർ പറയുന്നു.
ഉള്ള അഭിനേതാക്കളെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന് മാത്രമാണ് ഞാൻ ചോദിക്കുന്നത്..തടിച്ചിയെന്ന് പറഞ്ഞ് തമിഴിൽ അവഗണന നേരിട്ടപ്പോൾ മലയാളം ഇൻഡസ്ട്രിയാണ് ചേർത്ത് പിടിച്ചതെന്ന് നിഷ്കളങ്കതയോടെ ചിരിച്ച് കൊണ്ടവർ ഒരു അഭിമുഖത്തിൽ പറഞ്ഞൂ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് അഞ്ജു… തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി വളർന്ന വ്യക്തിയാണ് അവർ….വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്…മമ്മൂട്ടിയുടെ മകളും,പെങ്ങളും,ഭാര്യയും ആയി അഭിനയിച്ച നടിയെന്ന പേരിലാണവർ കേരളത്തിൽ അറിയപ്പെടുന്നത്.
കൗരവരിലെ ഭാര്യാവേഷം എളുപ്പത്തിൽ ആർക്കുമങ്ങനെ മറക്കാനാവില്ലല്ലോ..
‘ഓർമ്മക്കായി’,, ‘ഊട്ടിപ്പട്ടണം’ തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അവർ അഭിനയിച്ചിട്ടുണ്ട്…മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവർ സജീവമായിരുന്നു…ടൈഗർ പ്രഭാകറുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, ഭാസ്കർ എന്ന വ്യക്തിയെ അഞ്ജു രണ്ടാമത് വിവാഹം കഴിച്ചിരുന്നൂ.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്ക് ശേഷം, ഒരു ഇടവേള കഴിഞ്ഞ് അഞ്ജു വീണ്ടും സിനിമയിലേക്കും ടെലിവിഷൻ സീരിയലുകളിലേക്കും തിരികെ എത്തി..
തുടർച്ചയായ പ്രണയനൈരാശ്യങ്ങളും, കുടുംബജീവിതത്തിലെ പ്രതിസന്ധികളും തരണം ചെയ്ത്, മകനുവേണ്ടി ജീവിക്കാനുള്ള തീരുമാനമാണ് അഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്ന്.. മലയാളം,തമിഴ് സീരിയലുകളിലൂടെ അവർ അഭിനയരംഗത്ത് സജീവമായി തുടരുന്നു.
മഹേന്ദ്രൻ സംവിധാനം ചെയ്ത ഉത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബേബി അഞ്ജുവിൻ്റെ അരങ്ങേറ്റം… ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അവർ കേളടി കൺമണി, അരങ്ങാന്തര വേല, ആദിത്യൻ, ഗോപാല ഗോപാല, പൂ മകൾ ഒരാലം, ഉനക്കാഗ അല്ലാ ഉനക്കാഗ, എന്നെന്നും കാതൽ, വീരാപ്പ്, പൊല്ലാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അന്നത്തെ കാലത്തെ പല പ്രശസ്ത നടിമാരും അച്ഛൻ്റെ പ്രായമുള്ളവരെയാണ് വിവാഹം കഴിച്ചത്..അതും രണ്ടാമത്തേയോ,മൂന്നാമത്തേയോ,നാലാമത്തേയോ ഒക്കെ ഭാര്യയായിട്ട്..ഈ സിനിമാഫീൽഡ് ശരിക്കുമൊരു മായാലോകം തന്നെ…അമ്പമ്പോ…ഈ പ്രായമുള്ളവർ എന്ത് മാജിക്കാണോ കൗമാരക്കാരികളെ
വലയിലാക്കാൻ കാട്ടുന്നത്.






