ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ്

0
71

ടെലിവിഷൻ ബാർക്ക് റേറ്റിംഗിലെ തിരിമറിയുമായി ബന്ധപ്പെട്ട പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥിനെ ഒന്നാം പ്രതിയാക്കിയും റിപ്പോർട്ടർ ചാനൽ ഉടമയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

24 ന്യൂസിലെ ഉണ്ണികൃഷ്ണനാണ് കേസിലെ പരാതിക്കാരൻ. ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്നും മാർക്ക് മീറ്ററുകൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടർ ചാനലിന് കൈമാറിയെന്നുമാണ് ബാർക്ക് സീനിയര്‍ മാനേജറായ പ്രേംനാഥനെതിരെ എഫ്ഐആറിലുള്ളത്. എറണാകുളം കളമശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here