ഒരിക്കൽ ഒരാൾ മരുന്ന് അല്ലെങ്കിൽ ഇൻസുലിൻ തുടങ്ങിയാൽ പിന്നെ ഒരിക്കലും നിർത്താൻ കഴിയില്ല എന്ന തെറ്റിദ്ധാരണയെക്കുറിച്ചാണ് അദ്ദേഹം രണ്ടാമതായി പരാമർശിച്ചത്
പ്രമേഹം ഉണ്ടായതിന് പലരും ജനിതകശാസ്ത്രത്തെയോ ദീർഘകാല മരുന്നുകളുടെ ഉപഭോഗത്തെയോ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഡോ. പാൽ പറയുന്നത് തെറ്റായ വിവരങ്ങൾ രക്തത്തിലെ പഞ്ചസാരയേക്കാൾ കൂടുതൽ ദോഷം വരുത്തുന്നു എന്നാണ്. പ്രമേഹ രോഗികളുടെ ചില തെറ്റായ മിഥ്യാധാരണകളെ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തിരുത്തി കാണിച്ചു. ശരിയായ ശീലങ്ങൾ പലപ്പോഴും അവർ പോരാടുന്ന അവസ്ഥയേക്കാൾ വലിയ വ്യത്യാസം വരുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രമേഹം ജനിതകമായി മാത്രമുള്ളതാണെന്നും അതിനാൽ ഒഴിവാക്കാനാവാത്തതാണെന്നും ഉള്ള മിഥ്യാധാരണയെയാണ് ഡോ.പാൽ ആദ്യം പൊളിച്ചെഴുതിയത്. ജീനുകൾ അപകടസാധ്യത വർധിപ്പിക്കുമെങ്കിലും ജീവിതശൈലിയാണ് ഫലം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉയർന്ന പ്രമേഹ പാരമ്പര്യമുള്ള കുടുംബത്തിലെ ആളുകൾ ഇൻസുലിൻ പ്രതിരോധം പരിഹരിച്ചും ഉറക്കം, സമ്മർദ്ദം എന്നിവ പരിഹരിച്ചും പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരിക്കൽ ഒരാൾ മരുന്ന് അല്ലെങ്കിൽ ഇൻസുലിൻ തുടങ്ങിയാൽ പിന്നെ ഒരിക്കലും നിർത്താൻ കഴിയില്ല എന്ന തെറ്റിദ്ധാരണയെക്കുറിച്ചാണ് അദ്ദേഹം രണ്ടാമതായി പരാമർശിച്ചത്. ഇത് എല്ലായ്പ്പോഴും ശരിയല്ല. ഒരു പതിറ്റാണ്ടായി ഇൻസുലിൻ കഴിച്ചിരുന്ന നിരവധി രോഗികൾ മൂലകാരണങ്ങൾ പരിഹരിച്ച്, ജീവിതശൈലി മാറ്റം വരുത്തിയപ്പോൾ അതിൽ നിന്ന് പുറത്തുകടന്നതായി അദ്ദേഹം പറഞ്ഞു.
ഫാസ്റ്റിങ് ഷുഗർ നോർമൽ ആണെങ്കിൽ എന്നാൽ എല്ലാം ശരിയാണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നതിനെയാണ് മൂന്നാമതായി അദ്ദേഹം തിരുത്തിയത്. ധാരാളം ആളുകൾക്ക് ശരിയായ ഫാസ്റ്റിങ് ഷുഗർ നമ്പറുകളുണ്ടെങ്കിലും ഭക്ഷണത്തിനുശേഷം വലിയ വർധന് കാണിക്കുന്നുവെന്ന് ഡോ.പാൽ മുന്നറിയിപ്പ് നൽകി.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം തികച്ചും വ്യത്യസ്തമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 സംഭവിക്കുന്നത്. ചെറുപ്പത്തിൽതന്നെ ഇത് ഉണ്ടാകുന്നു. ടൈപ്പ് 2 പലപ്പോഴും പിന്നീടാണ് ഉണ്ടാകുന്നത്. ശരീരം ഇൻസുലിൻ നന്നായി ഉപയോഗിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്,” ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
ടൈപ്പ് 2 പലപ്പോഴും ഭക്ഷണ രീതിയിൽ മാറ്റം വരുത്തുന്നതിലൂടെയും, വ്യായാമം പോലുള്ളവയിലൂടെയും, ചിലപ്പോൾ ഗുളികകളോ ഇൻസുലിനോ കഴിക്കുന്നതിലൂടെയും നിയന്ത്രിക്കാനാവും. നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ രണ്ട് തരം പ്രമേഹവും ഹൃദയം അല്ലെങ്കിൽ വൃക്ക തകരാറുകൾ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ടൈപ്പ് 1 ഡയബറ്റിക് കീറ്റോഅസിഡോസിസ് പോലെ പെട്ടെന്നുള്ള അടിയന്തരാവസ്ഥകൾക്ക് കാരണമാകും. അതേസമയം ടൈപ്പ് 2 പ്രശ്നങ്ങൾ സാധാരണയായി കാലക്രമേണയാണ് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
ഏത് തരം പ്രമേഹമാണ് കൂടുതൽ അപകടസാധ്യതകൾ?
ടൈപ്പ് 1 ഹ്രസ്വകാലത്തേക്ക് അപകടകരമാണ്. ടൈപ്പ് 2 ആദ്യം അത്ര അടിയന്തിരമായി തോന്നില്ല, പക്ഷേ അവഗണിച്ചാൽ, നിശബ്ദമായി ഹൃദയാഘാതം അല്ലെങ്കിൽ കാഴ്ചശക്തി നഷ്ടപ്പെടൽ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ടൈപ്പ് 1 ന് ദിവസേനയുള്ള ഇൻസുലിൻ മാനേജ്മെന്റ് ആവശ്യമാണെന്നും, ടൈപ്പ് 2 ന് നേരത്തെയുള്ള ജീവിതശൈലി മാറ്റങ്ങളും നല്ല നിയന്ത്രണവും ആവശ്യമാണെന്നും മൽഹോത്ര പറഞ്ഞു.









