മുഖ്യമന്ത്രി പദത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷം

0
49

മുഖ്യമന്ത്രി പദത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കുകയാണ് ഡി.കെ ശിവകുമാർ വിഭാഗം. കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഡി കെ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു. ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നാണ് പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടാമെന്ന ഉറപ്പിലാണു സിദ്ധരാമയ്യ നേതൃത്വത്തിലെത്തിയതെന്നാണ് അധികാരമേറ്റ അന്നു മുതല്‍ ഡി.കെ. ശിവകുമാര്‍ വിഭാഗം പ്രചരിപ്പിക്കുന്നത് . സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഡി.കെയുടെ പുതിയ സമ്മര്‍ദ്ദം.

ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കായതിനാല്‍ നേതൃമാറ്റം വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. നേതൃമാറ്റം ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രിക്ക് രാഹുല്‍ഗാന്ധിയടക്കമുള്ളവരെ കാണാനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here