ഹോമിയോപ്പതി( Homeopathy)

0
34

ഹോമിയോപ്പതി എന്നത് ഒരു ബദൽ ചികിത്സാ സമ്പ്രദായമാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒരു പ്രത്യേക ലക്ഷണമുണ്ടാക്കുന്ന പദാർത്ഥം, അതേ ലക്ഷണങ്ങൾ മാറ്റാൻ വേണ്ടി വളരെ നേർപ്പിച്ച രൂപത്തിൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.  ഈ ചികിത്സാരീതി 18-ാം നൂറ്റാണ്ടിന്റെ അവസാനം ജർമ്മൻ ഡോക്ടർ ആയ സാമുവൽ ഹാനിമാൻ വികസിപ്പിച്ചെടുത്തതാണ്. ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌.

1790   ൽ  ജർമ്മൻ ഭിഷഗ്വരനായിരുന്ന ഡോ.സാമുവ ൽ  ഹാനിമാൻ ആവിഷ്‌കരിച്ച നൂതന ചികിത്സ സമ്പ്രദായം ഇന്ന് ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളിൽ  രണ്ടാമത്തേയും ഇതര വൈദ്യ ശാസ്ത്ര മേഖലകളിൽ  ഒന്നാമത്തെയും സ്ഥാനം അലങ്കരിക്കുന്നു. ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വെച്ച് നോക്കിയാൽ  ഇത് വളരെ സ്പഷ്ടവുമാണ്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു ‘ എന്ന അടിസ്ഥാന തത്വത്തിലും പ്രകൃതി നിയമങ്ങളാലും നിബന്ധിച്ചിരിക്കുന്ന ഹോമിയോപ്പതി ഒരേ സമയം ശാസ്ത്രീയവും ദാര്ശനികവുമായ ഒന്നാണെന്ന് കാണാം .
വിവിധഭാഷാ പണ്ഡിതനും അധ്യാപകനും പരിഭാഷകനും ആയ ജര്‍മ്മൻ ഭിഷഗ്വരൻ ഡോ. ക്രിസ്റ്റിൻ  ഫ്രഡറിക് സാമുവേൽ  ഹാനിമാൻ നിരവധി നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിൽ  രൂപപ്പെടുത്തിയതാണ് ഈ ചികിത്സാപദ്ധതി.

ആധുനിക വൈദ്യശാസ്ത്രത്തിൽ  ബിരുദാനന്തര ബിരുദം നേടിയ ഡോ. ഹാനിമാൻ കുറച്ചുകാലം ചികിത്സ നടത്തിയിരുന്നെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന രക്തമൊഴുക്കൽ , അട്ടയെ കൊണ്ട് കടിപ്പിക്ക ൽ, പൊള്ളിക്കൽ  തുടങ്ങി പ്രാകൃതവും അശാസ്ത്രീയവും ക്രൂരവുമായ ചികിത്സാ രീതികളോട് കലഹിച്ചു പ്രാക്റ്റീസ് ഉപേക്ഷിച്ചു .ചികിത്സ ഉപേക്ഷിച്ചുവെങ്കിലും ഉപജീവനത്തിനു വേണ്ടി വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്ന ജോലി ഏറ്റെടുത്തു. ഇതിനിടയിൽ  വില്യം കല്ലന്‍ എഴുതിയ മെറ്റീരിയ മെഡിക്ക എന്ന പുസ്തകം അദ്ദേഹം സാന്ദര്‍ഭികമായി കാണാനിടയായി. ക്വയിന എന്ന ഔഷധത്തിന്റെ കയ്പ് രസമാണ് മലമ്പനി ഭേദമാക്കാൻ കാരണമാവുന്നത് എന്ന ഒരു പരാമര്‍ശം ആ പുസ്തകത്തിൽ ഉണ്ടായിരുന്നു. ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. കയ്പ് രസമുള്ള മറ്റു വസ്തുക്കൾ എന്ത്കൊണ്ട് എന്ന് ചിന്തിച്ച ഡോ. ഹാനിമാൻ ക്വയിന മരുന്ന് സ്വയം കഴിച്ചു നോക്കി. അത്ഭുതമെന്ന് പറയട്ടെ, മലമ്പനിയുടെ ലക്ഷണത്തിന് സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിൽ  പ്രത്യക്ഷപ്പെട്ടു. സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും പരീക്ഷിച്ചപ്പോഴും അങ്ങനെ തന്നെ കാണപ്പെട്ടു. ഇതിൽ നിന്നാണ് ഹോമിയോപ്പതിയുടെ പിറവി.

ആരോഗ്യമുള്ള ഒരു ശരീരത്തിൽ രോഗസമാനമായ ലക്ഷണങ്ങൾ  ഉണ്ടാക്കാൻ ഒരു വസ്തുവിനുള്ള കഴിവാണ് സമാന ലക്ഷണങ്ങൾ ഉള്ള രോഗത്തെ സുഖപ്പെടുത്താൻ ആ വസ്തുവിനെ സഹായിക്കുന്നത് എന്ന അടിസ്ഥാന പ്രമാണം നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ചു.  ആരോഗ്യമുള്ള ഒരാൾക്ക് ഒരു പ്രത്യേക ലക്ഷണമുണ്ടാക്കുന്ന പദാർത്ഥം, അതേ ലക്ഷണങ്ങൾ മാറ്റാൻ വേണ്ടി വളരെ നേർപ്പിച്ച രൂപത്തിൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. . “ഓർഗനോൺ’ എന്ന ഗ്രന്ഥത്തിലാണ് ഹാനിമാന്റെ ആശയങ്ങളും ചികിത്സാ പദ്ധതിയും അടങ്ങിയിരിക്കുന്നത്.

  • രണ്ട് പ്രധാന തത്വങ്ങൾ:
    • സദృശം സദൃശത്തെ സുഖപ്പെടുത്തുന്നു” (Like cures like): ആരോഗ്യമുള്ള ഒരാളിൽ രോഗലക്ഷണം ഉണ്ടാക്കുന്ന ഒരു പദാർത്ഥം, അതേ രോഗലക്ഷണം ഉള്ള ഒരാൾക്ക് ചികിത്സയായി ഉപയോഗിക്കാം.
    • “мініമൽ ഡോസിന്റെ നിയമം” (Law of minimum dose): ഒരു പദാർത്ഥം എത്രത്തോളം നേർപ്പിക്കുന്നുവോ, അത്രത്തോളം ഫലപ്രദമാകും എന്നാണ് ഈ തത്വം പറയുന്നത്.
  • പ്രവർത്തനം:
    • ഹോമിയോപ്പതി മരുന്നുകൾ സാധാരണയായി സസ്യങ്ങൾ, ധാതുക്കൾ തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കുന്നു.
    • ഇവയെ വെള്ളത്തിൽ അല്ലെങ്കിൽ ആൽക്കഹോളിൽ വീണ്ടും വീണ്ടും നേർപ്പിച്ച്, ഇളക്കി, ലഘൂകരിച്ചാണ് തയ്യാറാക്കുന്നത്.
    • ചില മരുന്നുകളിൽ യഥാർത്ഥ പദാർത്ഥത്തിന്റെ ഒരു തന്മാത്ര പോലും ഉണ്ടാകില്ല.
  • ഗവേഷണവും അംഗീകാരവും:
    • ലോകമെമ്പാടുമുള്ള പല പഠനങ്ങളും ഹോമിയോപ്പതി ചികിത്സാരീതിക്ക് ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തയിട്ടുണ്ട്.
    • ഇന്ത്യയിൽ ഹോമിയോപ്പതി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയാണ്.
    • പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി മരുന്നുകൾക്ക് നിയന്ത്രണങ്ങളുണ്ട്. 

 

LEAVE A REPLY

Please enter your comment!
Please enter your name here