തെക്കേ അമേരിക്ക.

0
15

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും സമുദ്രവും വടക്ക്‌ പടിഞ്ഞാറു കരീബിയൻ കടലും വടക്കേ അമേരിക്കയും പടിഞ്ഞാറു ശാന്ത സമുദ്രവുമാണ്‌ അതിരുകൾ. പനാമ കടലിടുക്ക്‌ തെക്കേ അമേരിക്കയെ വടക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു. ഏകദേശം 400 ദശലക്ഷം ആളുകൾ വസിക്കുന്ന ഒരു ഭൂഖണ്ഡമായ തെക്കേ അമേരിക്കയിൽ 12 രാജ്യങ്ങളുണ്ട് – ചിലി, അർജന്റീന, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ, പെറു, ഇക്വഡോർ, ബ്രസീൽ, കൊളംബിയ, വെനിസ്വേല, ഗയാന, സുരിനാം – കൂടാതെ ഫ്രഞ്ച് ഗയാന എന്ന പേരിൽ ഫ്രാൻസിന്റെ ഒരു വിദേശ വകുപ്പും.

17,840,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (6,890,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 3.5% വ്യാപിച്ചുകിടക്കുന്നു. 2005-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 37.1 കോടിയാണ്‌.വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യആഫ്രിക്കവടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്കയൂറോപ്പ്‌ , വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ്‌ തെക്കേഅമേരിക്ക. തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും പണക്കാരും പാവപ്പെട്ടവരും തമ്മിൽ സമ്പത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണുള്ളത്‌ – ഏറ്റവും സമ്പന്നരായ 20% ആൾക്കാർ ആകെ സമ്പത്തിന്റെ 60% കൈയടക്കിവച്ചിരിക്കുമ്പോൾ പാവപ്പെട്ട 20% ആൾക്കാരുടെ ഓഹരി വെറും 5% മാത്രമാണ്‌.

പൂർവ-കൊളംബിയൻ നാഗരികത:

കാർഷികവൃത്തിയുടെ വികാസം, സ്ഥിരതാമസത്തിന്റെ ആവിർഭാവം എന്നിവ തെക്കേ അമേരിക്കയിൽ ബഹുമുഖ സംസ്കൃതിയുടെ വികാസത്തിന് വഴിതെളിച്ചു. ഈ കാലഘട്ടത്തിൽ ആധുനിക കൊളംബിയയുടെ സ്ഥാനം കേന്ദ്രീകരിച്ച് നിരവധി നാഗരികതകൾ വികസിച്ചു. മ്യൂസ്ക (muisca) ഗോത്ര സംസ്കൃതിയായിരുന്നു ഇവയിൽ ശ്രദ്ധേയം. നിരവധി ഉപഗോത്രങ്ങളായി നിലനിന്നിരുന്ന മ്യൂസ്ക സംസ്കൃതി ഉപഗോത്രങ്ങൾക്കിടയിൽ ഒരു കോൺഫെഡറേഷൻ സ്ഥാപിക്കുകയും അവർക്കിടയിൽ സ്വതന്ത്രവ്യാപാരം നടത്തുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗവും സ്വർണവിപണനക്കാരും കർഷകരുമായിരുന്നു. അറിയപ്പെട്ടതിൽ വച്ച് അമേരിക്കൻ വൻകരകളിൽ ഏറ്റവും ആദ്യം ഉണ്ടായിരുന്ന സംസ്കൃതിയാണ് ഇക്വഡോറിന്റെ തെക്ക് പടിഞ്ഞാറൻ തീരത്ത് നിലവിലിരുന്ന വാൾഡീവിയ സംസ്കൃതി(Valdivia Culture) .

നോർട്ടെ ചിക്കോ (Norte Chico) ആണ് തെക്കേ അമേരിക്കയിൽ നിലനിന്നിരുന്ന പൗരാണിക നാഗരികതകളിൽ മറ്റൊന്ന്. കളിമൺ സംസ്കൃതിയെക്കാൾ പഴക്കമുള്ള ഈ നാഗരികത മധ്യ പെറുവിന്റെ തീരപ്രദേശത്താണ് വികസിച്ചത്. പുരാതന ഈജിപ്റ്റിലെ പിരമിഡുകളുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന പ്രസ്തുത നാഗരികതയുടെ അവശിഷ്ടങ്ങൾ ചേതോഹരമാണ്. ബി.സി. 900-നും 300-നും മധ്യേ പെറുവിൽ നിലനിന്നിരുന്ന മറ്റൊരു നാഗരികതയായിരുന്നു ചാവിൻ നാഗരികത (chavin civilization). 1438-നും 1533-നും മധ്യേ ആൻഡീസ് മേഖലയിൽ പരിലസിച്ചിരുന്ന മറ്റൊരു നാഗരികതയായിരുന്നു ഇങ്കാ നാഗരികത. കല്ലുപാകിയ നഗരവീഥികൾ, തട്ടുകൃഷി, ലോഹപ്പണി എന്നിവ ഇങ്കാ നാഗരികതയുടെ സവിശേഷതകളാകുന്നു. എന്നാൽ ചക്രങ്ങളുടെ ഉപയോഗവും ലിപി സമ്പ്രദായവും ഇങ്കാ സംസ്കൃതിക്ക് അന്യമായിരുന്നു എന്നാണ് നിഗമനം .

അർജന്റീന – 2025 ലെ ആഗോള സമാധാന സൂചികയിൽ അർജന്റീന 46 -ാം സ്ഥാനത്താണ്, കൂടാതെ ഏറ്റവും സുരക്ഷിതമായ തെക്കേ അമേരിക്കൻ രാജ്യമായും കണക്കാക്കപ്പെടുന്നു, 2024 മുതൽ റാങ്കിംഗിൽ 5 സ്ഥാനങ്ങൾ വർദ്ധിച്ച് ഉറുഗ്വേയെ മറികടന്നു.  വെനിസ്വേല, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും അപകടകരമായ രാജ്യങ്ങൾ, അതേസമയം ഉറുഗ്വേ, ചിലി എന്നിവ സുരക്ഷിതമായ സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നു. കാരക്കാസ്, റിയോ ഡി ജനീറോ പോലുള്ള ചില പ്രധാന നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക് പ്രത്യേകിച്ചും ആശങ്കാജനകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here